അ​നു​മ​തി ഇ​ല്ലാ​തെ ലീ​വ്; 14 കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി
അ​നു​മ​തി ഇ​ല്ലാ​തെ ലീ​വ്; 14 കെ​എ​സ്ആ​ർ​ടി​സി  ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ  ന​ട​പ​ടി
Friday, May 3, 2024 5:21 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റി​ൽ ഏ​പ്രി​ൽ 29, 30 തീ​യ​തി​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന 10 സ്ഥി​രം ഡ്രൈ​വ​ർ​മാ​രെ സ്ഥ​ലം മാ​റ്റു​ക​യും നാ​ല് താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ സ​ർ​വീ​സി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ക​യും ചെ​യ്തു.

യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി അ​വ​ധി​യെ​ടു​ത്ത​തു മൂ​ലം പ​ത്ത​നാ​പു​രം യൂ​ണി​റ്റി​ലെ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.


ഇ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​താ​യും ഇ​തി​ലൂ​ടെ 1,88,665 രൂ​പ​യു​ടെ സാ​ന്പ​ത്തി​ക​ന​ഷ്ട​മു​ണ്ടാ​യ​താ​യും ക​ണ​ക്കാ​ക്കു​ന്നു. ഇ​തോ​ടെ​യാ​ണു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.