ഫാ. ജോസ് അലക്സിന് ആദരം
ഫാ. ജോസ് അലക്സിന് ആദരം
Monday, May 6, 2024 5:54 AM IST
കൊ​​ച്ചി: വി​​ദ്യാ​​ഭ്യാ​​സം, സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​നം, ആ​​തു​​ര​​സേ​​വ​​നം, ഭ​​ര​​ണ​​നി​​ർ​​വ​​ഹ​​ണം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ അ​​തു​​ല്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ സി​​എം​​ഐ വൈ​​ദി​​ക​​ൻ ഫാ. ​​ജോ​​സ് അ​​ല​​ക്സി​​നെ ആ​​ദ​​രി​​ച്ചു.

1974 മു​​ത​​ൽ 97 വ​​രെ രാ​​ജ​​ഗി​​രി കോ​​ള​​ജി​​ൽ എം​​എ​​സ്ഡ​​ബ്ല്യു, ഡി​​എ​​സ്എ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യി​​രു​​ന്ന​​വ​​ർ രാ​​ജ​​ഗി​​രി ഹോ​​സ്പി​​റ്റ​​ൽ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഒ​​രു​​മി​​ച്ചു​​കൂ​​ടി ഗു​​രു​​വ​​ന്ദ​​നം ന​​ട​​ത്തി​​യാ​​ണ് ആ​​ദ​​രം അ​​റി​​യി​​ച്ച​​ത്.


പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ, ഉ​​മാ തോ​​മ​​സ് എം​​എ​​ൽ​​എ, മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ, മും​​ബൈ ടാ​​റ്റാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് മു​​ൻ പ്രോ-​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. ബി​​നോ പോ​​ൾ, സ​​ഹ​​അ​​ധ്യാ​​പ​​ക​​രാ​​യി​​രു​​ന്ന ഡോ. ​​സി​​സ്റ്റ​​ർ കൊ​​ച്ചു​​ത്രേ​​സ്യ, ഡോ. ​​മേ​​രി ജോ​​സ​​ഫ്, ഡി​​ജോ കാ​​പ്പ​​ൻ, ഡോ. ​​എം.​​പി. ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.