അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ സംസ്‌കാരം ഇന്ന്
അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ സംസ്‌കാരം ഇന്ന്
Monday, May 6, 2024 5:54 AM IST
കൊ​​ച്ചി: ജ​​നി​​ച്ച​​യു​​ട​​ന്‍ ശ്വാ​​സം മു​​ട്ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം പ​​ന​​മ്പി​​ള്ളി​​ന​​ഗ​​റി​​ലെ ബ​​ഹു​​നി​​ല ഫ്ലാ​​റ്റി​​ന്‍റെ അ​​ഞ്ചാം നി​​ല​​യി​​ല്‍നി​​ന്ന് അ​​മ്മ റോ​​ഡി​​ലേ​​ക്കെ​​റി​​ഞ്ഞ കു​​ഞ്ഞി​​ന്‍റെ സം​​സ്‌​​കാ​​രം ഇ​​ന്ന് പു​​ല്ലേ​​പ്പ​​ടി ശ്മ​​ശാ​​ന​​ത്തി​​ല്‍ ന​​ട​​ക്കും. കു​​ഞ്ഞി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ അ​​സാ​​ന്നി​​ധ്യ​​ത്തി​​ല്‍ പോ​​ലീ​​സും കോ​​ര്‍പ​​റേ​​ഷ​​നും ചേ​​ര്‍ന്നാ​​ണ് സം​​സ്‌​​കാ​​രം ന​​ട​​ത്തു​​ക. ഇ​​തു സം​​ബ​​ന്ധി​​ച്ച് കു​​ട്ടി​​യു​​ടെ അ​​മ്മ​​യി​​ല്‍നി​​ന്നു​​ള്ള അ​​നു​​മ​​തി പോ​​ലീ​​സി​​ന് ഇ​​ന്ന​​ലെ ല​​ഭി​​ച്ചു.


പ്ര​​സ​​വ​​ത്തെ​​ത്തു​​ട​​ര്‍ന്നു​​ള്ള ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ള്‍ മൂ​​ലം യു​​വ​​തി ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്രി​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​വ​​രി​​ല്‍നി​​ന്ന് മൊ​​ഴി​​യെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും പോ​​ലീ​​സ് ആ​​രം​​ഭി​​ച്ചു. വൈ​​കാ​​തെ ഇ​​വ​​രെ ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങും. ഡി​​എ​​ന്‍എ ടെ​​സ്റ്റ് ന​​ട​​ത്താ​​ന്‍ യു​​വ​​തി​​യി​​ല്‍നി​​ന്ന് സാ​​മ്പി​​ളു​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു. കേ​​സി​​ല്‍ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.