ദു​ബാ​യി​ൽ മ​രി​ച്ച ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി
ദു​ബാ​യി​ൽ മ​രി​ച്ച  ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യു​ടെ  മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി
Monday, May 6, 2024 5:55 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ദു​​​ബാ​​​യി​​​ൽ മ​​​രി​​​ച്ച ഗു​​​രു​​​വാ​​​യൂ​​​ർ സ്വ​​​ദേ​​​ശി കാ​​​ര​​​ക്കാ​​​ട് വ​​​ള്ളി​​​ക്കാ​​​ട്ട് പ​​​റ​​​മ്പി​​​ൽ സു​​​രേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ (59) മൃ​​​ത​​​ദേ​​​ഹം ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ വി​​​ട്ടു​​​ന​​​ൽ​​​കി.​ ഇ​​​ന്നു രാ​​​വി​​​ലെ 11.50 ന് ​​​മൃ​​​ത​​​ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​ക്കും.

ദു​​​ബാ​​​യി​​​ലെ സൗ​​​ദി ജ​​​ർ​​​മ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ക​​​ഴി​​​ഞ്ഞ​​​മാ​​​സം 22 നാ​​​ണ് സു​​​രേ​​​ഷ്കു​​​മാ​​​ർ മ​​​രി​​​ച്ച​​​ത്. ആ​​​ശു​​​പ​​​ത്രി ബി​​​ൽ അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​നാ​​​ൽ മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ൺ​​​സു​​​ലേ​​​റ്റും പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളും ഇ​​​ട​​​പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ബി​​​ൽ ഒ​​​ഴി​​​വാ​​​ക്കി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ വി​​​ട്ടു​​​ന​​​ൽ​​​കു​​ക​​യാ​​യി​​രു​​ന്നു.


പ​​​നി ബാ​​​ധി​​​ച്ചാ​​​ണ് സു​​​രേ​​​ഷ്കു​​​മാ​​​റി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. പി​​​ന്നീ​​​ട് ന്യു​​​മോ​​​ണി​​​യ പി​​​ടി​​​പെ​​​ട്ട് മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും. ഭാ​​​ര്യ: സു​​​പ്രി​​​യ. മ​​​ക്ക​​​ൾ: കൃ​​​ഷ്ണ​​​ന​​​ന്ദ​​​ന, ദേ​​​വ​​​ന​​​ന്ദ​​​ന, ദേ​​​വാ​​​ന​​​ന്ദ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.