മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കോ​ട​തി​യി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്തു
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കോ​ട​തി​യി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്തു
Wednesday, May 8, 2024 1:57 AM IST
ക​​​ണ്ണൂ​​​ർ: ന​​​ഗ​​​ര​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ക​​​യും മു​​​സ്‌‌​​​ലിം ലീ​​​ഗ് ജി​​​ല്ലാ ഓ​​​ഫീ​​​സി​​​നു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ൽ കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ജാ​​​മ്യ​​​മെ​​​ടു​​​ത്തു.

ഇ​​​ന്ന​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ബി.​​​പി. ശ​​​ശീ​​​ന്ദ്ര​​​നൊ​​​പ്പം ക​​​ണ്ണൂ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യാ​​​ണ് മ​​​ന്ത്രി ജാ​​​മ്യ​​​മെ​​​ടു​​​ത്ത​​​ത്. 2012 ഫെ​​​ബ്രു​​​വ​​​രി 20ന് ​​​എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള​​​ട​​​ക്കം 13 പേ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തെ​​​ക്കി​​​ബ​​​സാ​​​റി​​​ൽ​​​നി​​​ന്ന് പ​​​ഴ​​​യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലേ​​​ക്ക് വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് കേ​​​സ്.


പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ടെ കാ​​​ൽ​​​ടെക്സി​​​നു സ​​​മീ​​​പ​​​ത്തെ മു​​​സ്‌​​​ലിം​​​ ലീ​​​ഗ് ഓ​​​ഫീ​​​സാ​​​യ ബാ​​​ഫ​​​ഖി തങ്ങ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ നേ​​​രേ അക്ര​​​മ​​​മു​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ 300 രൂ​​​പ​​​യു​​​ടെ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യും കേ​​​സു​​​ണ്ട്. പ്ര​​​സ്തു​​​ത കേ​​​സി​​​ൽ കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ ആ​​​റു പേ​​​ർ ഇ​​​തി​​​ന​​​കം ജാ​​​മ്യ​​​മെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.