ബ്രില്ല്യന്‍റ് മെഡിക്കൽ വിക്ടറി ഡേ ‘മെഡി കൊണ്‍ക്വർ 2025’ നാളെ
ബ്രില്ല്യന്‍റ് മെഡിക്കൽ വിക്ടറി ഡേ ‘മെഡി കൊണ്‍ക്വർ 2025’ നാളെ
Friday, July 11, 2025 2:17 AM IST
പാ​ലാ: 2025 വ​ർ​ഷ​ത്തെ ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ നീ​റ്റി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന “മെ​ഡി കൊ​ണ്‍ക്വ​ർ 2025’ നാ​ളെ രാ​വി​ലെ 8.30ന് ​അ​ങ്ക​മാ​ലി അ​ഡ്‌​ല​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ടത്തും. ​

നീ​റ്റ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാക്കി​യ ഡി.​ബി. ദീ​പ്നി​യ ഉ​ൾ​പ്പ​ടെ മി​ക​ച്ച വി​ജ​യം നേ​ടി​യ 2200ൽ ​അ​ധി​കം കു​ട്ടി​ക​ളും അ​വരു​ടെ മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പ​ടെ 10,000ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും.

സാ​മൂ​ഹി​കസാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച റാ​ങ്കു​ക​ൾ നേ​ടി​യ​വ​ർ​ക്ക് ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ സ്നേ​ഹോ​പ​ഹാ​ര​മാ​യി ഗോ​ൾ​ഡ് മെ​ഡ​ലു​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​മ്മാ​നി​ക്കും.


നീ​റ്റ് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ദീ​പ്നി​യ​യ്ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പും ഗോ​ൾ​ഡ്മെ​ഡ​ലും രണ്ട‌്, മൂന്ന്, നാല്, അഞ്ച്, എട്ട്, ഒൻപത്, 10 റാ​ങ്കു​ക​ൾ നേ​ടി​യ ഷെ​ഫി​ൻ മ​ൻ​സൂ​ർ, കെ.​പി. സ​ബീ​ഹാ ബാ​യ്, എ​ൻ.​ആ​ർ. രാ​മ​നാ​ഥ്, ചെ​ൽ​സി എ​സ്. തെ​രേ​സ്, ടി.​എ​സ്. ഗൗ​തം, എ.​പി. അ​നു​ജി​ത്ത്, ഹ​ർ​ഷ് ജി. ​ഹ​രി എ​ന്നി​വ​ർ​ക്ക് യഥാക്രമം 10, അഞ്ച്, മൂന്ന്, ഒന്ന് ല​ക്ഷം രൂ​പ​യും ഗോ​ൾ​ഡ്മെ​ഡ​ലും സ​മ്മാ​നി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.