സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
Wednesday, May 8, 2024 1:06 AM IST
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം മു​​​ട​​​ങ്ങി. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു യാ​​​ത്ര തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ മു​​​ന്പ് വി​​​ക്ഷേ​​​പ​​​ണം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബോ​​​യിം​​​ഗ് ക​​​ന്പ​​​നി നാ​​​സ​​​യ്ക്കാ​​​യി നി​​​ർ​​​മി​​​ച്ച സ്റ്റാ​​​ർ​​​ലൈ​​​ന​​​ർ പേ​​​ട​​​കം വ​​​ഹി​​​ച്ച അ​​​റ്റ്‌​​​ല​​​സ് റോ​​​ക്ക​​​റ്റി​​​ന്‍റെ ഒ​​​ക്സി​​​ജ​​​ൻ പ്ര​​​ഷ​​​ർ റി​​​ലീ​​​ഫ് വാ​​​ൽ​​​വ് ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​ണു കാ​​​ര​​​ണം. നാ​​​സ​​​യ്ക്കുവേ​​​ണ്ടി അ​​​ന്പ​​​ത്തെ​​​ട്ടു​​​കാ​​​രി​​​യാ​​​യ സു​​​നി​​​ത​​​യും മ​​​റ്റൊ​​​രു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി ബു​​​ച്ച് വി​​​ൽ​​​മ​​​റു​​​മാ​​​ണു യാ​​​ത്ര​​​യ്ക്കു ത​​​യാ​​​റാ​​​യ​​​ത്.


ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ച് വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കും. നാ​​​സ​​​യു​​​ടെ വാ​​​ണി​​​ജ്യപ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ സ്റ്റാ​​​ർ​​​ലൈ​​​ന​​​റി​​​ൽ മ​​​നു​​​ഷ്യ​​​രെ ക​​​യ​​​റ്റി ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യപ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണി​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.