പരിക്കില്ലാതെ കൊക്കോ
പരിക്കില്ലാതെ കൊക്കോ
Monday, May 6, 2024 1:15 AM IST
വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
രാ​​ജ്യാ​​ന്ത​​ര കൊ​​ക്കോ വി​​പ​​ണി​​യി​​ൽ ഫ​​ണ്ടു​​ക​​ൾ ലാ​​ഭ​​മെ​​ടു​​പ്പി​​നിറ​​ങ്ങി​​യ​​ത് ശ​​ക്ത​​മാ​​യ സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലി​​നി​​ട​​യാ​​ക്കി, ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക്ക് പ​​രി​​ക്കി​​ല്ല. ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​റി​​ന് മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 319 യെ​​ന്നി​​ലെ പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യി​​ൽ കാ​​ലി​​ട​​റി. കു​​രു​​മു​​ള​​ക് വാ​​ങ്ങ​​ലു​​കാ​​ർ​​ക്കു മു​​ന്നി​​ൽ വി​​ല ഉ​​യ​​ർ​​ത്തു​​ക​​യ​​ല്ലാ​​തെ മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളി​​ല്ല. സു​​ഗ​​ന്ധ രാ​​ജാ​​വ് മാ​​ത്ര​​മ​​ല്ല, സു​​ഗ​​ന്ധ​​റാ​​ണി​​യും വി​​പ​​ണി​​യി​​ൽ ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ക്കു​​ന്നു.

അ​​ന്താ​​രാ​​ഷ്‌ട്രത​​ല​​ത്തി​​ൽ ന​​ട​​പ്പു വ​​ർ​​ഷം ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ കു​​തി​​ച്ചു ചാ​​ട്ടം കാ​​ഴ്ച​​വ​​ച്ച കാ​​ർ​​ഷി​​കോ​​ത്പന്ന​​മാ​​യ കൊ​​ക്കോ വി​​ല​​യി​​ൽ സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ൽ. ഏ​​പ്രി​​ൽ മൂ​​ന്നാം വാ​​രം സ​​ർ​​വ​​കാ​​ല റിക്കാ​​ർ​​ഡ് വി​​ല​​യാ​​യ ട​​ണ്ണി​​ന് 12,260 ഡോ​​ള​​റി​​ൽ ഉ​​ത്പന്ന വി​​ല എ​​ത്തി​​യ അ​​വ​​സ​​ര​​ത്തി​​ൽത്തന്നെ തി​​രു​​ത്ത​​ൽ സാ​​ധ്യ​​ത​​യെക്കു​​റി​​ച്ച് ദീ​​പി​​ക ഇ​​തേകോ​​ള​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​ണ്.

ക​​ഴി​​ഞ്ഞ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 10,400 ഡോ​​ള​​റി​​ലെ ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​ത്തി​​ൽ കൊ​​ക്കോ​​യ്ക്ക് നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ല്ലെന്ന​​ത് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രെ​​യും ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​രെ​​യും ക​​ന​​ത്ത വി​​ൽ​​പ്പ​​ന​​യി​​ലേ​​ക്കു തി​​രി​​ച്ചു. റിക്കാർ​​ഡ് വി​​ല​​യി​​ൽ നി​​ന്നും 4,020 ഡോ​​ള​​ർ ഒ​​റ്റ​​യ​​ടി​​ക്കു ന​​ഷ്ട​​പ്പെ​​ട്ട് 8,240 ഡോ​​ള​​ർ വ​​രെ ഇ​​ടി​​ഞ്ഞ ശേ​​ഷം വ്യാ​​പാ​​രാ​​ന്ത്യം 8,522 ഡോ​​ള​​റി​​ലാ​​ണ്.

ന്യൂ​​യോ​​ർ​​ക്ക് വി​​പ​​ണി​​ക്കൊപ്പം ല​​ണ്ട​​ൻ എ​​ക്സ്ചേ​​ഞ്ചി​​ലും കൊ​​ക്കോ​​യ്ക്ക് കാ​​ലി​​ട​​റി. വാ​​രാ​​ന്ത്യം ഡോ​​ള​​റി​​നു മു​​ന്നി​​ൽ ബ്രി​​ട്ടീ​​ഷ് പൗ​​ണ്ടി​​ന്‍റെ മൂ​​ല്യ​​ത്തി​​ലു​​ണ്ടാ​​യ ചാ​​ഞ്ചാ​​ട്ടം ല​​ണ്ട​​നി​​ൽ കൊ​​ക്കോ​​യെ പി​​ടി​​ച്ചു​​ല​​ച്ചു. അ​​വ​​ധി വ്യാ​​പാ​​ര​​ത്തി​​ൽ കൊ​​ക്കോ​​യെ ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ വ​​രു​​തി​​യി​​ലാ​​ക്കി​​യെ​​ങ്കി​​ലും റെ​​ഡി മാ​​ർ​​ക്ക​​റ്റി​​ലെ ച​​ര​​ക്കുക്ഷാ​​മം വി​​ട്ടു​​മാ​​റി​​യി​​ല്ല.

വിലത്തകർച്ചയ്ക്കു കുടപിടിച്ച് ചോ​​ക്ലേ​​റ്റ് വ്യ​​വ​​സാ​​യി​​ക​​ൾ

ആ​​ഫ്രി​​ക്ക​​യി​​ലും മ​​റ്റ് ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളി​​ലും ല​​ഭ്യ​​ത കു​​റ​​ഞ്ഞ അ​​ള​​വി​​ൽ മാ​​ത്ര​​മെ​​ന്ന​​ത് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി വി​​പ​​ണി​​ക്ക് ശ​​ക്തി​​പ​​ക​​രു​​ന്നു. അ​​തേസ​​മ​​യം, ബ​​ഹു​​രാ​​ഷ‌്ട്ര ചോ​​ക്ലേ​​റ്റ് വ്യ​​വ​​സാ​​യി​​ക​​ൾ വാ​​രാ​​രം​​ഭം മു​​ത​​ൽ കൊ​​ക്കോ സം​​ഭ​​ര​​ണം കു​​റ​​ച്ച് രം​​ഗ​​ത്തുനി​​ന്നും അ​​ക​​ന്ന് വി​​ലത്ത​​ക​​ർ​​ച്ച​​യ്ക്കു കു​​ട​​പി​​ടി​​ച്ചു.

വ്യ​​വ​​സാ​​യി​​ക​​ളു​​ടെ ഈ ​​നീ​​ക്കം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ലും 8,027 ഡോ​​ള​​റി​​ൽ വി​​പ​​ണി​​ക്കു സ​​പ്പോ​​ർ​​ട്ട് പ്ര​​തീ​​ക്ഷി​​ക്കാം. തി​​രി​​ച്ചുവ​​ര​​വി​​ൽ കൊ​​ക്കോ 9,456 ഡോ​​ള​​റി​​ലേ​​ക്കും അ​​വി​​ടെനി​​ന്നും 10,400 ഡോ​​ള​​റി​​ലെ പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യി​​ലേ​​ക്കും സ​​ഞ്ച​​രി​​ക്കാം. ഹ്രസ്വ​​കാ​​ല​​യ​​ള​​വി​​ൽ വി​​പ​​ണി 8027-10,400 ഡോ​​ള​​റി​​ൽ സ്ഥി​​ര​​ത​​യ്ക്കു ശ്ര​​മി​​ക്കാം.

കേ​​ര​​ള​​ത്തി​​ലേ​​ക്കു തി​​രി​​ഞ്ഞാ​​ൽ പു​​തി​​യ കൊ​​ക്കോ സീ​​സ​​ണാ​​യ​​തി​​നാ​​ൽ ഉ​​ത്​​പാ​​ദ​​ക​​ർ ച​​ര​​ക്ക് ഇ​​റ​​ക്കാ​​ൻ ഉ​​ത്സാ​​ഹി​​ക്കു​​ന്നു​​ണ്ട്. ഹൈ​​റേ​​ഞ്ചി​​ൽ കി​​ലോ 10,70 രൂ​​പ വ​​രെ ക​​യ​​റി​​യ കൊ​​ക്കോ വാ​​രാ​​ന്ത്യം 1000 രൂ​​പ​​യി​​ലാ​​ണ്. വ്യ​​വ​​സാ​​യി​​ക​​ൾ രം​​ഗ​​ത്തു​​ള്ള​​ത് വി​​പ​​ണി​​ക്ക് താ​​ങ്ങ് പ​​ക​​രു​​ന്നു​​ണ്ട​​ങ്കി​​ലും അ​​വ​​ർ ത​​ള​​ർ​​ച്ച മ​​റ​​യാ​​ക്കി ത​​ന്ത്ര​​പ​​ര​​മാ​​യ നീ​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തി​​യാ​​ലും വി​​പ​​ണി​​ക്ക് 900-840ൽ ​​താ​​ങ്ങ് പ്ര​​തീ​​ക്ഷി​​ക്കാം.


തിരിച്ചുവരവിനൊരുങ്ങി റബർ

ജ​​പ്പാ​​ൻ ഒ​​സാ​​ക്ക എ​​ക്സ്ചേ​​ഞ്ചി​​ൽ റ​​ബ​​ർ തി​​രി​​ച്ചുവ​​ര​​വി​​ന് ന​​ട​​ത്തി​​യ ശ്ര​​മം വി​​ജ​​യി​​ച്ചി​​ല്ല. കി​​ലോ 311യെ​​ന്നി​​ൽനി​​ന്ന് ഉ​​യ​​ർ​​ന്ന റ​​ബ​​റി​​ന് മു​​ൻ​​വാ​​രം സു​​ചി​​പ്പി​​ച്ച 319 ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മം 318.5 ൽ ​​അ​​വ​​സാ​​നി​​ച്ചു. 319 ക​​ട​​ക്കാ​​ൻ വി​​പ​​ണി​​ക്കു ക​​ഴി​​ഞ്ഞി​​രു​​ന്ന​​ങ്കി​​ൽ 336വ​​രെ ഉ​​യ​​രു​​മാ​​യി​​രു​​ന്നു. വാ​​രാ​​ന്ത്യം 308ൽ ​​നി​​ല​​കൊ​​ള്ളു​​ന്ന റ​​ബ​​ർ 300ലെ ​​ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് ഈ ​​വാ​​രം നി​​ല​​നി​​ർ​​ത്തി​​യാ​​ൽ വീ​​ണ്ടും തി​​രി​​ച്ചു വ​​ര​​വി​​നു ശ്ര​​മം ന​​ട​​ത്തും. ആ​​ദ്യ താ​​ങ്ങ് ന​​ഷ്ട​​പ്പെ​​ടു​​ന്ന പ​​ക്ഷം 280 യെ​​ന്നി​​ലേ​​ക്ക് തി​​രു​​ത്ത​​ലി​​ന് സാ​​ധ്യ​​ത.

സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ വേ​​ന​​ൽമ​​ഴ ല​​ഭ്യ​​മാ​​യെങ്കി​​ലും നി​​ർ​​ത്തി​​വച്ച റ​​ബ​​ർ ടാ​​പ്പി​​ംഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഒ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല. അ​​താ​​യ​​ത് കേ​​ര​​ള​​ത്തി​​ലെ വി​​പ​​ണി​​ക​​ളി​​ലെ ഷീ​​റ്റ് ക്ഷാ​​മം മാ​​സാ​​വ​​സാ​​നം വ​​രെ തു​​ട​​രാം. റ​​ബ​​ർ ക്ഷാ​​മ​​ത്തി​​നിട​​യി​​ലും ട​​യ​​ർ നി​​ർ​​മാ​​താ​​ക്ക​​ൾ നാ​​ലാം ഗ്രേ​​ഡ് ഷീ​​റ്റ് വി​​ല 17,900ലും ​​അ​​ഞ്ചാം ഗ്രേ​​ഡ് 17,600 രൂ​​പ​​യി​​ലും നി​​ല​​നി​​ർ​​ത്തി. ഒ​​ട്ടു​​പാ​​ൽ 11,000ലും ​​ ലാ​​റ്റ​​ക്സ് 12,000 രൂ​​പ​​യി​​ലു​​മാ​​ണ്.

കുരുമുളക് വ്യാപാരം സജീവം

കു​​രു​​മു​​ള​​ക് വാ​​ങ്ങ​​ലു​​കാ​​ർ​​ക്ക് മു​​ന്നി​​ൽ വി​​ല ഉ​​യ​​ർ​​ത്തു​​ക​​യ​​ല്ലാ​​തെ മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളി​​ല്ലെ​​ന്ന തി​​രി​​ച്ച​​റി​​വ് അ​​വ​​രെ രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​ക്കി. പി​​ന്നി​​ട്ട വാ​​ര​​ത്തി​​ലും ഉ​​ത്ത​​രേ​​ന്ത്യ​​ൻ ഇ​​ട​​പാ​​ടു​​കാ​​ർ നി​​ത്യേ​​ന മു​​ള​​ക് വി​​ല വ​​ർ​​ധി​​പ്പി​​ച്ചെ​​ങ്കി​​ലും ല​​ഭ്യ​​ത ഉ​​യ​​ർ​​ന്നി​​ല്ല. വി​​ലനി​​ല​​വാ​​ര ​​ഗ്രാ​​ഫ് പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​ക്കു​​റി സ​​ഞ്ച​​രി​​ക്കു​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണു വ​​ൻ​​കി​​ട-ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ. കേ​​ര​​ള​​ത്തി​​ലെ മാ​​ത്ര​​മ​​ല്ല ക​​ർ​​ണാ​​ട​​കത്തി​​ലെ തോ​​ട്ടം ഉ​​ട​​മ​​ക​​ളും ച​​ര​​ക്ക് ഇ​​റ​​ക്കാ​​ൻ ഉ​​ത്സാ​​ഹി​​ക്കു​​ന്നി​​ല്ല. കൊ​​ച്ചി​​യി​​ൽ അ​​ൺഗാ​​ർ​​ബി​​ൾ​​ഡ് 900 രൂ​​പ ഉ​​യ​​ർ​​ന്ന് 57,500 രൂ​​പ​​യാ​​യി.

കരിഞ്ഞുണങ്ങി ഏലം

കൊ​​ടും വ​​ര​​ൾ​​ച്ച​​യ്ക്കുമു​​ന്നി​​ൽ ക​​ർ​​ഷ​​ക​​ർ നി​​സ​​ഹാ​​യ​​രാ​​യ​​തോ​​ടെ ഏ​​ല​​ത്തോ​​ട്ട​​ങ്ങ​​ൾ ഒ​​ന്നി​​നുപു​​റ​​കെ ഒ​​ന്നാ​​യി ക​​രി​​ഞ്ഞു​​ണ​​ങ്ങു​​ന്നു. ഉ​​ത്​​പാ​​ദ​​ന മേ​​ഖ​​ല​​യി​​ലെ സ്ഥി​​തി ദ​​യ​​നീ​​യ​​മെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ അ​​ന​​ങ്ങാ​​പ്പാറ ന​​യം തു​​ട​​രു​​ന്ന​​തി​​നാ​​ൽ പ്ര​​തീ​​ക്ഷ​​യ്ക്കു വ​​ക​​യി​​ല്ല. അ​​ടു​​ത്ത സീ​​സ​​ൺ തു​​ട​​ക്ക​​ത്തി​​ൽ ക​​ടു​​ത്ത ച​​ര​​ക്കു ക്ഷാ​​മം നേ​​രി​​ടു​​മെ​​ന്ന തി​​രി​​ച്ച​​റി​​വി​​ൽ വി​​ല ഉ​​യ​​ർ​​ത്തി ഏ​​ല​​ക്ക ശേ​​ഖ​​രി​​ക്കാ​​ൻ വാ​​ങ്ങ​​ലു​​കാ​​ർ മ​​ത്സ​​രി​​ച്ചു. ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യി​​ൽനി​​ന്നും ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽനി​​ന്നു​​മുള്ള ഡി​​മാ​​ൻഡും മി​​ക​​ച്ച​​യി​​ന​​ങ്ങ​​ളെ കി​​ലോ 3,353 രൂ​​പ​​യി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ൾ ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ കി​​ലോ 2,211 വ​​രെ ഉ​​യ​​ർ​​ന്നു.

ആ​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ്വ​​ർ​​ണ വി​​ല ചാ​​ഞ്ചാ​​ടി. പ​​വ​​ൻ 53,480 രൂ​​പ​​യി​​ൽ നി​​ന്നും 52,440ലേ​​ക്ക് ഇ​​ടി​​ഞ്ഞ ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചുവ​​ര​​വി​​ൽ ശ​​നി​​യാ​​ഴ്്ച 52,680 രൂ​​പ​​യി​​ലാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.