ക​ണ്ടം​കു​ള​ത്തി വൈ​ദ്യ​ശാ​ല; 150-ാം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
ക​ണ്ടം​കു​ള​ത്തി വൈ​ദ്യ​ശാ​ല; 150-ാം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Tuesday, May 7, 2024 1:14 AM IST
മാ​​​​ള: കെ.​​​​പി. പ​​​​ത്രോ​​​​സ് വൈ​​​​ദ്യ​​​​ന്‍​സ് ക​​​​ണ്ടം​​​​കു​​​​ള​​​​ത്തി വൈ​​​​ദ്യ​​​​ശാ​​​​ല​​​​യു​​​​ടെ ഒ​​​​രു​​​​വ​​​​ര്‍​ഷം നീ​​​​ളു​​​​ന്ന 150-ാം ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. വൈ​​​​ദ്യ​​​​ശാ​​​​ലാ​​​​ങ്ക​​​​ണ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം അ​​​​ഡ്വ. വി.​​​​ആ​​​​ര്‍. സു​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ എം​​​​എ​​​​ല്‍​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പു​​​​തു​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ച്ച ആ​​​​രോ​​​​ഗ്യ ഭ​​​​ക്ഷ്യ​​ ഉ​​​​ത്പ​​​​ന്ന (ന്യൂ​​​​ട്രാ​​​​സൂ​​​​ട്ടി​​​​ക്ക​​​​ല്‍) വി​​​​ഭാ​​​​ഗം, പു​​​​തി​​​​യ കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് സ​​​​മു​​​​ച്ച​​​​യം എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഇ​​​​തോ​​​​ടൊ​​​​പ്പം ന​​​​ട​​​​ന്നു.

ക​​​​ണ്ടം​​​​കു​​​​ള​​​​ത്തി വൈ​​​​ദ്യ​​​​ശാ​​​​ല​​​​യു​​​​ടെ ആ​​​​യു​​​​ര്‍​വേ​​​​ദ ചി​​​​കി​​​​ത്സാ​​​​പാ​​​​ര​​​​മ്പ​​​​ര്യം ഒ​​​​ന്ന​​​​ര നൂ​​​​റ്റാ​​​​ണ്ടു പി​​​​ന്നി​​​​ട്ട് നാ​​​​ലാം ത​​​​ല​​​​മു​​​​റ​​​​യി​​​​ലാ​​​​ണ് എ​​​​ത്തി​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധ്യ​​​​ക്ഷ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ വൈ​​​​ദ്യ​​​​ശാ​​​​ല എം​​​​ഡി കെ.​​​​പി. വി​​​​ത്സ​​​​ന്‍ ക​​​​ണ്ടം​​​​കു​​​​ള​​​​ത്തി പ​​​​റ​​​​ഞ്ഞു. 1987ല്‍ ​​​​കേ​​​​വ​​​​ലം എ​​​​ട്ടു ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച കെ.​​​​പി.​​​​പ​​​​ത്രോ​​​​സ് ക​​​​ണ്ടം​​​​കു​​​​ള​​​​ത്തി വൈ​​​​ദ്യ​​​​ശാ​​​​ല​​​​യി​​​​ല്‍ ഇ​​​​പ്പോ​​​​ള്‍ 400 ല​​​​ധി​​​​കം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ണ്ട്. പു​​​​തി​​​​യ ന്യൂ​​​​ട്രാ​​​​സൂ​​​​ട്ടി​​​​ക്ക​​​​ല്‍ വി​​​​ഭാ​​​​ഗം​​​​കൂ​​​​ടി വ​​​​രു​​​​ന്ന​​​​തോ​​​​ടെ അ​​​​ധി​​​​ക​​​​മാ​​​​യി 150 പേ​​​​ര്‍​ക്കു​​​​കൂ​​​​ടി ഈ ​​​​വ​​​​ര്‍​ഷം തൊ​​​​ഴി​​​​ല്‍ ന​​​​ല്‍​കാ​​​​നാ​​​​കും.

400 ല​​​​ധി​​​​കം ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ള്‍ വൈ​​​​ദ്യ​​​​ശാ​​​​ല​​​​യു​​​​ടേ​​​​താ​​​​യി ഇ​​​​പ്പോ​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ലു​​​​ണ്ട്. ഇ​​​​വ​​​​യ്ക്കു​​​​പു​​​​റ​​​​മേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, മാ​​​​ള, അ​​​​തി​​​​ര​​​​പ്പി​​​​ള്ളി, കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​യു​​​​ര്‍​വേ​​​​ദ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും അ​​​​തി​​​​ര​​​​പ്പി​​​​ള്ളി​​​​യി​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ റി​​​​സോ​​​​ർ​​​​ട്ടും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. ജൂ​​​​ബി​​​​ലി​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​താ​​​​യും കെ.​​​​പി. വി​​​​ത്സ​​​​ന്‍ പ​​​​റ​​​​ഞ്ഞു.


ക​​​​ണ്ടം​​​​കു​​​​ള​​​​ത്തി വൈ​​​​ദ്യ​​​​ശാ​​​​ല​​​​യു​​​​ടെ വ​​​​ള​​​​ര്‍​ച്ച മ​​​​റ്റു​​​​ള്ള​​​​വ​​​​ര്‍ മാ​​​​തൃ​​​​ക​​​​യാ​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നു പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത അ​​​​ഡ്വ. വി.​​​​ആ​​​​ര്‍. സു​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ എം​​​​എ​​​​ല്‍​എ പ​​​​റ​​​​ഞ്ഞു. ക​​​​ണ്ടം​​​​കു​​​​ള​​​​ത്തി ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​സി​​​​ദ്ധി​​​​യും വി​​​​ശ്വാ​​​​സ്യ​​​​ത​​​​യും അ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള സ്വീ​​​​കാ​​​​ര്യ​​​​ത​​​​യും ത​​​​നി​​​​ക്കു ബോ​​​​ധ്യ​​​​പ്പെ​​​​ട്ട അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യി പു​​​​തി​​​​യ ഓ​​​​ഫീ​​​​സ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ആ​​​​ശീ​​​​ര്‍​വാ​​​​ദ​​​​വും നി​​​​ര്‍​വ​​​​ഹി​​​​ച്ച ബി​​​​ഷ​​​​പ് മാ​​​​ര്‍ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ക​​​​ണ്ടം​​​​കു​​​​ള​​​​ത്തി ബ്രി​​​​ജി​​​​റ്റ് പ​​​​ത്രോ​​​​സ് മെ​​​​മ്മോ​​​​റി​​​​യി​​​​ല്‍ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റി​​​​ന്‍റെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ചെ​​​​ക്ക് ഹൃ​​​​ദ​​​​യ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​റി​​​​ലേ​​​​ക്കു ചീ​​​​ഫ് ഫി​​​​സി​​​​ഷ്യ​​​​ൻ ഡോ. ​​​​റോ​​​​സ് മേ​​​​രി വി​​​​ത്സ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​നു ച​​​​ട​​​​ങ്ങി​​​​ൽ കൈ​​​​മാ​​​​റി. 150-ാം ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ജു കൊ​​​​ടി​​​​യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ന്യൂ​​​​ട്രാ​​​​സൂ​​​​ട്ടി​​​​ക്ക​​​​ല്‍ ഡി​​​​വി​​​​ഷ​​​​ന്‍ റ​​​​വ.​​​​ഡോ. നെ​​​​വീ​​​​ന്‍ ആ​​​​ട്ടോ​​​​ക്കാ​​​​ര​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​കെ. ഡേ​​​​വി​​​​സ്, കെ.​​​​വി. വ​​​​സ​​​​ന്ത​​​​കു​​​​മാ​​​​ര്‍, പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം പി.​​​​എ​​​​സ്. സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ര്‍, കെ.​​​​ജി. മോ​​​​ഹ​​​​ന​​​​ൻ, പി.​​​​ജെ. വ​​​​ര്‍​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ പി.​​​​പി. വ​​​​ര്‍​ഗീ​​​​സ് സ്വാ​​​​ഗ​​​​ത​​​​വും ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പ​​​​ത്രോ​​​​സ് വി​​​​ത്സ​​​​ന്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.