മ​ഹീ​ന്ദ്ര ട്രി​യോ പ്ല​സ് പു​റ​ത്തി​റ​ക്കി
മ​ഹീ​ന്ദ്ര ട്രി​യോ പ്ല​സ് പു​റ​ത്തി​റ​ക്കി
Tuesday, May 7, 2024 1:14 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ല​​​ക്‌ട്രി​​​ക് ത്രീ​​​വീ​​​ല​​​ര്‍ ക​​​മ്പ​​​നി​​​യാ​​​യ മ​​​ഹീ​​​ന്ദ്ര ലാ​​​സ്റ്റ് മൈ​​​ല്‍ മൊ​​​ബി​​​ലി​​​റ്റി ലി​​​മി​​​റ്റ​​​ഡ് (എം​​​എ​​​ല്‍​എം​​​എം​​​എ​​​ല്‍), മെ​​​റ്റ​​​ല്‍ ബോ​​​ഡി​​​യോ​​​ടു​​കൂ​​​ടി​​​യ ഏ​​​റ്റ​​​വും പു​​​തി​​​യ ഇ​​​ല​​​ക്‌ട്രി​​​ക് ഓ​​​ട്ടോ​​​യാ​​​യ ട്രി​​​യോ പ്ല​​​സ് വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ജ​​​ന​​​പ്രി​​​യ ട്രി​​​യോ പ്ല​​​സി​​​ല്‍ മെ​​​റ്റ​​​ല്‍ ബോ​​​ഡി കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ക​​​മ്പ​​​നി അ​​​റി​​​യി​​​ച്ചു. ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ 3.58 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് പു​​​തി​​​യ വേ​​​രി​​​യ​​ന്‍റി​​ന്‍റെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.


നി​​​ല​​​വി​​​ല്‍ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ജ​​​ന​​​പ്രി​​​യ ഇ​​​ല​​​ക്‌ട്രി​​​ക് ഓ​​​ട്ടോ​​​യാ​​​ണ് ട്രി​​​യോ പ്ല​​​സ്. 10.24 കെ​​​ഡ​​​ബ്ല്യു​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യാ​​​ണ് ട്രി​​​യോ പ്ല​​​സി​​​ന്‍റെ ക​​​രു​​​ത്ത്.

42 എ​​​ന്‍​എം ടോ​​​ര്‍​ക്കോ​​​ടു​​​കൂ​​​ടി​​​യ എ​​​ട്ടു കി​​​ലോ​​​വാ​​​ട്ട് പ​​​വ​​​ര്‍ ഇ​​​തു ന​​​ല്‍​കും. ഒ​​​റ്റ ചാ​​​ര്‍​ജി​​​ല്‍ 150 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം സ​​​ഞ്ച​​​രി​​​ക്കാം. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സം​​​തൃ​​​പ്തി​​​യാ​​​ണ് മ​​​ഹീ​​​ന്ദ്ര​​​യി​​​ല്‍ മു​​​ന്‍​ഗ​​​ണ​​​ന​​​യെ​​​ന്ന് മ​​​ഹീ​​​ന്ദ്ര ലാ​​​സ്റ്റ് മൈ​​​ല്‍ മൊ​​​ബി​​​ലി​​​റ്റി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സു​​​മ​​​ന്‍ മി​​​ശ്ര പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.