ബും​റ ഫി​ഫ​ര്‍...
ബും​റ  ഫി​ഫ​ര്‍...
Saturday, July 12, 2025 1:20 AM IST
ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് അ​ഞ്ച് വി​ക്ക​റ്റ്. സെ​ഞ്ചു​റി നേ​ടി​യ ജോ ​റൂ​ട്ടി​നെ (104) അ​ട​ക്കം നാ​ലു പേ​രെ ബൗ​ള്‍ഡാ​ക്കി​യാ​ണ് ബും​റ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം ആ​ഘോ​ഷി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ടെ​സ്റ്റ് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ബാ​റ്റ​റാ​യ ഹാ​രി ബ്രൂ​ക്ക് (11), ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സ് (44), ജോ​ഫ്ര ആ​ര്‍ച്ച​ര്‍ (4) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളും ബും​റ ഇ​ള​ക്കി. ക്രി​സ് വോ​ക്‌​സ് (0) വി​ക്ക​റ്റി​നു പി​ന്നി​ല്‍ ധ്രു​വ് ജു​റെ​ലി​ന്‍റെ ക്യാ​ച്ചി​ലൂ​ടെ​യാ​ണ് പു​റ​ത്താ​യ​ത്. ബും​റ​യു​ടെ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 112.3 ഓ​വ​റി​ല്‍ 387ന് ​അ​വ​സാ​നി​ച്ചു.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് സ്‌​കോ​ര്‍ 13ല്‍ ​നി​ല്‍ക്കേ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ട്ട് പ​ന്തി​ല്‍ 13 റ​ണ്‍സ് നേ​ടി​യ ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നെ ജോ​ഫ്ര ആ​ര്‍ച്ച​ര്‍ പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലും ക​രു​ണ്‍ നാ​യ​രും ചേ​ർ​ന്ന് സ്കോ​ർ 74ൽ ​എ​ത്തി​ച്ചു. 62 പ​ന്തി​ൽ 40 റ​ണ്‍​സ് നേ​ടി​യ ക​രു​ണ്‍ നാ​യ​ർ ബെ​ൻ സ്റ്റോ​ക്സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന് (16) ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ര​ണ്ടാം ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 145 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്.

ജ​സ്പ്രീ​ത് ബും​റ @ 13

വി​ദേ​ശ പ​ര്യ​ട​ന​ത്തി​ല്‍ ജ​സ്പ്രീ​ത് ബും​റ​യു​ടെ 13-ാം ഫി​ഫ​ര്‍ നേ​ട്ട​മാ​ണ്. ഇ​തോ​ടെ ഇ​ന്ത്യ​ക്കാ​യി വി​ദേ​ശ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം എ​ന്ന റി​ക്കാ​ര്‍ഡ് ബും​റ സ്വ​ന്ത​മാ​ക്കി. 64 ഇ​ന്നിം​ഗ്‌​സി​ലാ​ണ് ബും​റ​യു​ടെ 13-ാം അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം. 108 ഇ​ന്നിം​ഗ്‌​സി​ല്‍ 12 അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ക​പി​ല്‍ ദേ​വി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ബും​റ മ​റി​ക​ട​ന്ന​ത്. അ​നി​ല്‍ കും​ബ്ലെ​യാ​ണ് (121 ഇ​ന്നിം​ഗ്‌​സി​ല്‍ 10) പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത്.

റൂ​ട്ടി​ന്‍റെ സ്വന്തം ലോ​ഡ്‌​സ്

നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 251 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ് ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ച്ച​ത്. 99 റ​ണ്‍സു​മാ​യി ജോ ​റൂ​ട്ടും 39 റ​ണ്‍സു​മാ​യി ബെ​ന്‍ സ്റ്റോ​ക്‌​സു​മാ​യി​രു​ന്നു ക്രീ​സി​ല്‍. ടെ​സ്റ്റി​ല്‍ 37-ാം സെ​ഞ്ചു​റി തി​ക​ച്ച​തി​നു പി​ന്നാ​ലെ ബും​റ​യ്ക്കു മു​ന്നി​ല്‍ റൂ​ട്ട് ബൗ​ള്‍ഡാ​യി. 199 പ​ന്തി​ല്‍ 104 റ​ണ്‍സാ​യി​രു​ന്നു റൂ​ട്ടി​ന്‍റെ സ​മ്പാ​ദ്യം.


ലോ​ഡ്‌​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (8) റി​ക്കാ​ര്‍ഡ് പു​തു​ക്കി​യ റൂ​ട്ട്, ഇ​ന്ത്യ​ക്കെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (11) നേ​ടു​ന്ന​തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്തി​ന് ഒ​പ്പ​വു​മെ​ത്തി. റൂ​ട്ടി​ന്‍റെ 37-ാം ക​രി​യ​ര്‍ സെ​ഞ്ചു​റി​യാ​ണ്. ടെ​സ്റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യി​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (51), ജാ​ക് കാ​ലി​സ് (45), റി​ക്കി പോ​ണ്ടിം​ഗ് (41), കു​മാ​ര്‍ സം​ഗ​ക്കാ​ര (38) എ​ന്നി​വ​ര്‍ക്കു പി​ന്നി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തും റൂ​ട്ട് എ​ത്തി.

ജേ​മി സ്മി​ത്ത്, കാ​ഴ്‌​സ്

ബെ​ന്‍ സ്റ്റോ​ക്‌​സും (44), റൂ​ട്ടും പു​റ​ത്താ​യ​തി​നു​ശേ​ഷം ഇം​ഗ്ല​ണ്ടി​ന്‍റെ ബാ​റ്റിം​ഗ് പോ​രാ​ട്ടം ന​യി​ച്ച​ത് വി​ക്ക​റ്റ് കീ​പ്പ​ര്‍ ജേ​മി സ്മി​ത്തും പേ​സ​ര്‍ ബ്രൈ​ഡ​ന്‍ കാ​ഴ്‌​സു​മാ​യി​രു​ന്നു. സ്മി​ത്ത് 56 പ​ന്തി​ല്‍ 51ഉം ​കാ​ഴ്‌​സ് 83 പ​ന്തി​ല്‍ 56ഉം ​റ​ണ്‍സ് നേ​ടി.

ഇ​തെ​ന്ത് ഡ്യൂ​ക്ക്?

ടെ​സ്റ്റ് ക്രി​ക്ക​റ്റി​നാ​യി ഇം​ഗ്ല​ണ്ടി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഡ്യൂ​ക്ക് പ​ന്തി​നെ​തി​രേ തു​ട​ര്‍ച്ച​യാ​യ വി​മ​ര്‍ശ​ന​വു​മാ​യി ഇ​ന്ത്യ​ന്‍ ടീം. ​ലോ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ വെ​റും 10.3 ഓ​വ​ര്‍ എ​റി​ഞ്ഞ​ശേ​ഷം ആ​ദ്യ പ​ന്ത് മാ​റ്റി. എ​ന്നാ​ല്‍, ഈ ​പ​ന്ത് എ​ട്ട് ഓ​വ​റി​നു ശേ​ഷം വീ​ണ്ടും മാ​റ്റേ​ണ്ടി​വ​ന്നു. രൂ​പം​മാ​റി, മൃ​ദു​വാ​കു​ന്ന​താ​ണ് ഡ്യൂ​ക്ക് ബ്രാ​ന്‍ഡ് പ​ന്തി​ന്‍റെ പ്ര​ശ്‌​നം.

ഇം​ഗ്ല​ണ്ടി​നു പി​ന്നാ​ലെ വെ​സ്റ്റ് ഇ​ന്‍ഡീ​സി​ലാ​ണ് ടെ​സ്റ്റി​നാ​യി ഡ്യൂ​ക്ക് പ​ന്ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ല്‍ വി​ന്‍ഡീ​സ് പ​ര്യ​ട​നം ന​ട​ക്കു​ന്ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​ലെ പേ​സ​ര്‍ ജോ​ഷ് ഹെ​യ്‌സ​ല്‍വു​ഡും പ​ന്തി​നെ കു​റ്റം​പ​റ​ഞ്ഞു. 80 ഓ​വ​റും പ​തു​പ​തു​ത്ത പ​ന്തു​മാ​യി എ​റി​യേ​ണ്ടി​വ​രു​ന്ന​ത് ദു​ര​ന്ത​മാ​ണെ​ന്ന് ഹെ​യ്‌​സ​ല്‍വു​ഡ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.