മു​ടി​കൊ​ഴി​ച്ചി​ലു​ണ്ടോ? വീ​ട്ടി​ലി​രു​ന്ന് ചെ​യ്യാ​ൻ ചി​ല പൊ​ടി​ക്കൈ​ക​ൾ
പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. എന്നാൽ മുടികൊഴിച്ചിലിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പോംവഴികളുണ്ട്.

• വെ​ളി​ച്ചെ​ണ്ണ​യും ആ​വ​ണ​ക്കെ​ണ്ണ​യും തു​ല്യ​അ​ള​വി​ലെ​ടു​ത്ത് അ​തി​ൽ ഒ​രു മു​ട്ട​യു​ടെ വെ​ള്ള ചേ​ർ​ത്ത് അ​ടി​ച്ച് ത​ല​യി​ൽ പു​ര​ട്ടി​ക​ഴു​കു​ന്ന​തു വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.
• 4.5-5.5 പി​എ​ച്ച് വീ​ര്യം മാ​ത്ര​മു​ള്ള ക​ടു​പ്പം കു​റ​ഞ്ഞ ഷാ​ന്പൂ ഉ​പ​യോ​ഗി​ക്കു​ക.
• നാ​ട​ൻ വ​ഴി​ക​ളാ​യ ചെ​ന്പ​ര​ത്തി താ​ളി​യും ചീ​വ​യ്ക്ക പൊ​ടി താ​ളി​യു​മൊ​ക്കെ സു​ര​ക്ഷി​ത​മാ​ണ്.
• ഷാ​ന്പു ആ​ഴ്ചയിലൊ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി.
• മു​ട്ട വെ​ള്ള​യും ക​റ്റാ​ർ​വാ​ഴ പ​ൾ​പ്പും ക​ണ്ടീ​ഷ​ണ​റാ​യി ഉ​പ​യോ​ഗി​ക്കാം.
• മു​ടി​യി​ഴ​ക​ളി​ൽ വി​ര​ലു​ക​ൾ വ​ട്ട​ത്തി​ൽ മ​സാ​ജു​ചെ​യ്യു​ന്ന​ത് ത​ല​യോ​ട്ടി​യി​ലേ​ക്കു​ള്ള ര​ക്ത ഓ​ട്ടം കൂ​ട്ടു​ക​യും മു​ടി ത്വ​രി​ത​ഗ​തി​യി​ൽ വ​ള​രു​ന്ന​തി​നു സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

ഹോ​മി​യോ​യി​ൽ ​ഒ​റ്റ​മൂ​ലി​ക​ളി​ല്ല

മു​ടി​യു​ടെ ത​ക​രാ​റു​ക​ൾ​ക്ക് ഹോമി​യോ​പ്പ​തി ചി​കി​ത്സ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. മു​ടി വ​ള​രാ​നും, മു​ടി​കൊ​ഴി​ച്ചി​ലി​നും, താ​ര​നും അ​കാ​ല ന​ര​യ്ക്കും മ​രു​ന്നു ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ട്. രോ​ഗ​ത്തി​നു കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ശാ​രീ​രി​കാ​വ​സ്ഥ​ക​ളെ​യും മാ​റ്റി ചി​കി​ൽ​സി​ക്കു​ന്ന​തി​നാ​ൽ പി​ന്നീ​ട് ആ ​രോ​ഗം നി​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തു​ക​യു​മി​ല്ല എ​ന്ന​താ​ണു ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ​യു​ടെ ഒ​രു​ഗു​ണം. സ​മ്പ​ത്തി​ക ചെ​ല​വും വ​ള​രെ കു​റ​വാ​ണ്.


ചി​കി​ത്സാ പ​രി​ച​യ​വും നൈ​പു​ണ്യ​വു​മു​ള്ള ഹോ​മി​യോ​പ്പ​തി​യി​ൽ അം​ഗീ​കൃ​ത ചി​കി​ത്സാ യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്രം കാ​ണി​ക്കു​ക. ഒാ​രോ രോ​ഗി​യു​ടെ​യും ശാ​രീ​രി​ക മാ​ന​സി​ക പ്ര​ത്യേ​ക​ത​ക​ള​നു​സ​രി​ച്ച് ഒ​രു താ​ഴി​ന് ഒ​രു താ​ക്കോ​ലെ​ന്ന പോ​ലെ മ​രു​ന്നു വ്യ​ത്യാ​സ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ ഹോ​മി​യോ​പ്പ​തി​യി​ൽ ഒ​രു ത​രം ഒ​റ്റ​മൂ​ലി പ്ര​യോ​ഗ​ങ്ങ​ളു​മി​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കു​ക. അ​ങ്ങ​നെ​യു​ള്ള ചി​കി​ൽ​സ​ക​ളെ ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ.​റി​ജു​ല കെ.​പി BHMS PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673
ഫോ​ൺ- 9400447235