സന്ധി പരിചരണം
ഗുരുതര സന്ധിവേദനയ്ക്ക് സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ആശ്വാസത്തിനുള്ള ഏകമാര്‍ഗം എന്ന് കരുതേണ്ട തില്ല. സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന തെറ്റായ ധാരണയാല്‍ പലരും നേരത്തേതന്നെ സന്ധി വേദനയ്ക്ക് ചികിത്സ തേടാറില്ല. ശസ്ത്രക്രിയയും അല്ലാതെയുള്ള ചികിത്സകളും സന്ധി പരിചരണത്തിന് നിലവിലുണ്ട്.

സന്ധിവേദനയ്ക്കുള്ള കാരണങ്ങള്‍:

സന്ധിവേദന ചിലപ്പോള്‍ പെട്ടെന്ന് അനുഭവപ്പെട്ടേക്കാം. അല്ലെങ്കില്‍ വേദന പതിയെ ആരംഭിച്ച് പിന്നീട് കൂടിയേക്കാം.

* ദശനാരിന്‍റെ നാശം (റ്റെന്‍ഡോനൈറ്റിസ്)
* ബുര്‍സൈറ്റിസ്
* പേശി വലിവ്
* മെനിസ്‌കസ് / ലാബ്രം കാര്‍ട്ടിലേജ്
* സന്ധിവാതം
* വീഴ്ചയാലുള്ള മുറിവ് / എല്ലിനുണ്ട ാകുന്ന അപകടം/ കോശങ്ങള്‍ക്കുണ്ട ാകുന്ന മുറിവ്
* കാര്‍ട്ടിലേജ് നഷ്ടമാകുക
* ഓസ്റ്റിയോനെക്രോസിസ്
* പാരമ്പര്യ സന്ധി വൈകല്യം

സന്ധി സംബന്ധമായ ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും ശസ്ത്രക്രിയ ആവശ്യമില്ല. മുട്ടിലെ തേയ്മാനത്തിനു പോലും ശസ്ത്രക്രിയ ആദ്യം പരിഗണിക്കേണ്ട തില്ല. യുവത്വ കാലഘട്ടത്തിലോ, സജീവമായി പ്രവര്‍ത്തിക്കുന്ന അവസരത്തിലോ പ്രത്യേകിച്ച് ഇതിന്റെ ആവശ്യം വരുന്നില്ല.

സന്ധി പരിചരണം? ആവശ്യകത?

സന്ധിയിലുണ്ടാകാന്‍ സാധ്യതയുള്ള മുറിവുകളെ പ്രതിരോധിച്ച്, വീക്കം കുറച്ച്, കാര്‍ട്ടിലേജിനെ സംരക്ഷിക്കുകയാണ് വേണ്ട ത്. താഴെ സൂചിപ്പിച്ചിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറാണ് സന്ധി സംബന്ധമായ ചികിത്സകള്‍ക്ക് തീരുമാനമെടുക്കേണ്ട ത്.

* വയസ്: ചെറുപ്പം അനുസരിച്ച് പരിചരണമാര്‍ഗങ്ങള്‍ വിജയകരമാകും.

* ഭാരം: ഭാരം കൂടുന്നതിനനുസരിച്ച് പേശികളുടെ വലിവ് കൂടും. മെലിയുന്തോറും ഇടുപ്പ് / മുട്ട് / കണങ്കാല്‍ എന്നിവയിന്‍മേലുള്ള സമ്മര്‍ദ്ദം കുറയും. മെലിയുന്നത് സന്ധിവാതം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്.

* പേശികളുടെ കരുത്തും ആരോഗ്യവും : ചലിക്കുന്നതിനുള്ള ഊര്‍ജ്ജമേകുന്നത് പേശികളാണ്. പേശികള്‍ സന്ധി സംരക്ഷണത്തിനായി പുറമേ നിന്നുള്ള ആഘാതങ്ങളെ നേരിടുകയും ചെയ്യുന്നു. പേശികളുടെ കരുത്തും അയവും വര്‍ദ്ധിപ്പിക്കുന്നത് സന്ധിവലിവും വേദനയും കുറയ്ക്കാന്‍ സഹായകമാണ്.

* തീവ്രത: അസ്ഥിയായി പരിണമിക്കുന്ന ദേഹമൂല പദാര്‍ത്ഥം (കാര്‍ട്ടിലേജ്) കുറയുന്ന അവസരങ്ങളില്‍ ചെറിയ പ്രക്രിയയിലൂടെ അത് വീണ്ടെടുക്കാനാകും. എന്നാല്‍ കാര്‍ട്ടിലേജ് പൂര്‍ണമായും നശിച്ചാല്‍ ശസ്ത്രക്രിയ മാത്രമല്ല, ചില ഇന്‍ജക്ഷനുകളും ഇതിന് സഹായകമാകും.

* സ്ഥാനം: കൂടുതല്‍ സന്ധി പരിചരണ വിദ്യകളും കാല്‍മുട്ടിനെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നിരുന്നാല്‍ ഇടുപ്പ്, തോള്‍ മാറ്റിവയ്ക്കുന്നതിനും സംവിധാനങ്ങളുണ്ട്.

സന്ധി വേദനയ്ക്കുള്ള ശസ്ത്രക്രിയേതര ചികിത്സ

1. ഇന്‍ജക്ഷനുകള്‍

ഹൈലൂറോണിക് ആസിഡ്, കോര്‍ട്ടികോസ്റ്റീറോയിഡ് എന്നിവ കുത്തിവയ്ക്കുന്നത് പല രോഗികളിലും സന്ധിവീക്കം കുറയ്ക്കും. ഈ ചികിത്സ ഭൂരിഭാഗം സന്ധികള്‍ക്കും അനുയോജ്യമാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. എന്നിരുന്നാലും ഫലം സമ്മിശ്രമാണ്. ഇന്‍ഷുറന്‍സ് നല്‍കുന്നവരില്‍ ഏറെപ്പേരും ഈ ഇന്‍ജെക്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

2. പ്ലേറ്റ്‌ലറ്റുകളാല്‍ സമ്പന്നമായ പ്ലാസ്മയും നൂതന ബയോളജിക് ഇന്‍ജക്ഷനുകളും

ഓരോ മില്ലി ലിറ്റര്‍ രക്തത്തിലും ആയിരക്കണക്കിന് പ്ലേറ്റ്‌ലറ്റുകള്‍ അടങ്ങിയിട്ടുണ്ട ്. കോശങ്ങളുടെ കേടുമാറ്റുന്നതിനും വീക്കം കുറയ്ക്കുന്നതിനും സുഖപ്പെടുത്തുന്നതിനും ഉത്തേജനം നല്‍കുവാനുള്ള കെമിക്കലുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍ സന്ധി വീക്കത്തിനും ലിഗമെന്റ്, പേശി, സന്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളടങ്ങിയ പ്ലാസ്മ കുത്തിവയ്ക്കാറുണ്ട ്. സ്റ്റെം സെല്ലുകള്‍ ഉള്‍പ്പെടെ നൂതന ബയോളജിക്് ഇന്‍ജക്ഷനുകളും ലഭ്യമാണ്. (ഇവ അധികം പഠന വിധേയമായിട്ടില്ല). ഈ പദാര്‍ത്ഥങ്ങളില്‍ സമാന വളര്‍ച്ചാ ഘടകങ്ങളും വേദന ഇല്ലാതാക്കുന്ന ചില കോശങ്ങളും ഉള്‍പ്പെടുന്നു.


3. കാര്‍ട്ടിലേജ് മാറ്റിവയ്ക്കല്‍

കാര്‍ട്ടിലേജ് നഷ്ടപ്പെട്ടിടത്ത് പുതിയത് വയ്ക്കുകയോ അല്ലെങ്കില്‍ പുതിയത് രൂപപ്പെടുന്നതിന് സാഹചര്യമുണ്ട ാക്കുകയോ ചെയ്യുന്നു. ഇത് എല്ലിലെ കാര്‍ട്ടിലേജ് വളരുന്നതിന് ഉണര്‍വ്വേകും. ഈ രീതി തെളിയിക്കപ്പെട്ടിട്ടില്ല. കൂടുതല്‍ പരീക്ഷണം ഈ മേഖലയില്‍ ആവശ്യമാണ്.

4. ഭാഗികമായി മാറ്റിവയ്ക്കല്‍

സന്ധിയില്‍ ചെറിയ തോതില്‍ പ്രശ്‌നമുള്ളപ്പോഴാണ് ഡോക്ടര്‍മാര്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നത്. സന്ധിയുടെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് ചെറിയ കൃത്രിമ ഭാഗങ്ങള്‍ വച്ച് എല്ലിനെ സംരക്ഷിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. നിരവധി സന്ധികളില്‍ ഈ ചികിത്സ നടത്താമെങ്കിലും സൂക്ഷ്മത അനിവാര്യമാണ്. എല്ലാവരിലും വിജയകരമാകണമെന്നില്ല. സന്ധിയുടെ ഒരു ഭാഗം മാറ്റിവച്ചു എന്നതുകൊണ്ട ് മറ്റു ഭാഗത്തുള്ള സന്ധിയുടെ നാശത്തെ പ്രതിരോധിക്കാനാവില്ല. ഭാഗികമായ മാറ്റിവയ്ക്കലിലൂടെ ദീര്‍ഘനാളത്തെ ഫലം ലഭിക്കുകയുമില്ല. ഇതിനുശേഷം ഭാവിയില്‍ മുഴുവന്‍ സന്ധി മാറ്റിവയ്ക്കാനാകും.

സന്ധിപരിചരണത്തിനുള്ള ശസ്ത്രക്രിയകള്‍

1. ഓസ്റ്റിയോടൊമി

കാല്‍മുട്ടിന്റെ ഒരു ഭാഗത്ത് മാത്രം സന്ധിവാതമുണ്ടെ ങ്കിലാണ് ഡോക്ടര്‍മാര്‍ ഓസ്റ്റിയോടൊമി നിര്‍ദേശിക്കുക. കാര്‍ട്ടിലേജ് സര്‍ജറി, വളഞ്ഞ കാല്‍, കാല്‍മുട്ട് കൂട്ടിമുട്ടല്‍ തുടങ്ങയവയ്ക്കുള്ള സര്‍ജറിക്കൊപ്പമാണ് ഓസ്റ്റിയോടൊമി നടത്തുക.

തുടയെല്ലിലോ, ഷിന്‍ബോണിലോ ബോണ്‍ വെഡ്ജ് കൂട്ടിച്ചേര്‍ക്കുകയോ, ഊരിമാറ്റുകയോ ചെയ്യുന്ന ശസ്ത്രക്രിയയാണിത്.

2. കാര്‍ട്ടിലേജ് വീണ്ടെടുക്കല്‍ പ്രക്രിയ (അലോഗ്രാഫ്റ്റ്‌സ്, മൈക്രോ ഫ്രാക്ചര്‍, ബയോളജിക് ഗ്രാഫ്റ്റസ് ഉള്‍പ്പെടെ)

കാല്‍മുട്ട് നിരപ്പില്ലാതിരിക്കുമ്പോഴും വളവുകളുള്ളപ്പോഴും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കാനാണ് കാര്‍ട്ടിലേജ് വീണ്ടെ ടുക്കുന്നതിനുള്ള പ്രക്രിയ നടത്തുന്നത്. അന്‍പത് വയസ്സിനു താഴെയുളളവരിലും സജീവമായ വ്യക്തികളിലും ഇത് ഫലപ്രദമാണ്. എല്ലുകളെ സംരക്ഷിക്കുന്ന ഉറച്ച, സുഗമമായ, വഴുക്കുള്ള കവചമാണ് ആര്‍ട്ടിക്കുലര്‍ കാര്‍ട്ടിലേജ്. കാര്‍ട്ടിലേജിനുണ്ടാകുന്ന മുറിവ് വേദനയ്ക്കും നീരിനും കാരണമാകുന്നു. കാര്‍ട്ടിലേജിന് ഭാഗികമായോ , പൂര്‍ണമായോ മുറിവുണ്ടാകുന്നത് മറ്റു പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

കാല്‍മുട്ടിന് തേയ്മാനം ഉണ്ട ാകുന്നതിന്റെ അവസാന ഘട്ടത്തില്‍ മറ്റു മാര്‍ക്ഷങ്ങള്‍ പരാജയപ്പെടുമ്പോഴാണ് സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുക. കാല്‍മുട്ട്, ഇടുപ്പ്, തോള്‍, കണങ്കാല്‍ എന്നിവിടങ്ങളിലെ ഭൂരിഭാഗം സന്ധി പ്രശ്‌നങ്ങളും മുറിവ് അധികം ഇല്ലാത്ത പ്രക്രിയകളിലൂടെ ചികിത്സിക്കാനാകും.

സന്ധി പൂര്‍ണമായും മാറ്റിവയ്ക്കുന്നതിലുള്ള നേട്ടം:

കാര്‍ട്ടിലേജ് നശിച്ചാലോ, എല്ലിന് മറ്റു ബുദ്ധിമുട്ടുകളുണ്ടെങ്കിലോ സന്ധി മാറ്റിവയ്ക്കല്‍ ഫലപ്രദമാണ്. നൂതന സങ്കേതങ്ങളിലൂടെ ഇടുപ്പ്, തോള്‍, കാല്‍മുട്ട് എന്നിവിടങ്ങളിലെ വേദനയ്ക്ക് ആശ്വസം ലഭിക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കഴിയും. എന്നിരുന്നാലും ശസ്ത്രക്രിയക്ക് അതിന്റേതായ സങ്കീര്‍ണതകളും ഉണ്ട്.

നിങ്ങളുടെ പ്രശ്‌നത്തിന് അനുയോജ്യ ദീര്‍ഘകാല പരിഹാരവും മികച്ച പ്രതിവിധിയും ഡോക്ടറില്‍ നിന്നും മനസ്സിലാക്കുക. നിങ്ങളുടെ സന്ധിയും പ്രവര്‍ത്തനങ്ങളും ജീവിതശൈലിയും സംരക്ഷിക്കുന്നതാകട്ടെ അന്തിമ ലക്ഷ്യം.

ഡോ. മുഹമ്മദ് നസീര്‍
സീനിയര്‍ കണ്‍സള്‍ട്ടന്‍റ് & ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍, ഓര്‍ത്തോപീഡിക്‌സ് & ട്രോമ
കിംസ്‌ഹെല്‍ത്ത്, തിരുവനന്തപുരം