സ്ട്രോക്കിനു മരുന്നു കഴിക്കുന്നവർ ദന്തചികിത്സയ്ക്കു മുന്പ്...
ത​ല​ച്ചോ​റി​ലേ​ക്കു ര​ക്തം എ​ത്തി​ക്കു​ന്ന ര​ക്ത​ധ​മ​നി​ക​ളി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ബ്ലോ​ക്ക് ഉ​ണ്ടാ​കു​ന്ന​ത് സ്ട്രോ​ക്കി​നു കാ​ര​ണ​മാ​കു​ന്നു. ഗു​രു​ത​ര​മാ​യ ദ​ന്ത​പ്ര​ശ്ന​ങ്ങ​ൾ ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സി​ക്കാ​തെ​വി​ട്ടാ​ൽ, പ​ല്ലി​ലും മോ​ണ​യി​ലും അ​ണു​ബാ​ധ​യു​ണ്ടാ​വു​ക​യും അ​തു സ്ട്രോ​ക്കി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. സ്ട്രോ​ക്കി​നു​ള്ള മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ ദ​ന്ത​ചി​കി​ത്സ​യ്ക്കു മു​ന്പു​ത​ന്ന ഡോ​ക്‌​ട​റെ വി​വ​രം അ​റി​യി​ക്ക​ണം. അ​ടു​ത്തി​ടെ സ്ട്രോ​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള രോ​ഗി​ക​ൾ, ആ​റു​മു​ത​ൽ 12 മാ​സ​ത്തേ​ക്ക് ദ​ന്ത​ചി​കി​ത്സ മാ​റ്റി​വ​യ്ക്ക​ണം. ആ​ന്‍റി​കൊ​യാ​ഗു​ല​ന്‍റ് മ​രു​ന്ന് ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു ശ​സ്ത്ര​ക്രി​യ​യു​ള്ള ദ​ന്ത​ചി​കി​ത്സ​യു​ടെ സ​മ​യ​ത്ത് കൂ​ടു​ത​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​കും. അ​തി​നാ​ൽ അ​ത്ത​രം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ ദ​ന്ത​പ​രി​ശോ​ധ​ന​യ്ക്കു വ​രു​ന്പോ​ൾ ഡോ​ക്‌​ട​റെ അ​റി​യി​ക്ക​ണം.

ര​ക്താ​ർ​ബു​ദ ബാധിതരിലെ ദന്താരോഗ്യപ്രശ്നങ്ങൾ

ര​ക്താ​ർ​ബു​ദ രോ​ഗി​ക​ളി​ൽ ദ​ന്താ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ണു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് മോ​ണ​യു​ടെ അ​മി​ത​വീ​ക്ക​വും മോ​ണ​യി​ൽ​നി​ന്നു​ള്ള ര​ക്ത​സ്രാ​വ​വും. മോ​ണ​യി​ലു​ള്ള ബാ​ക്‌​ടീ​രി​യ​ക​ളു​ടെ ശേ​ഖ​ര​​മാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ​ക്കു കാ​ര​ണം. കു​ട്ടി​ക​ളി​ൽ കാൻ​സ​ർ ചി​കി​ത്സ​യ്ക്കു മു​ന്പു​ത​ന്നെ ദ​ന്താ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​ക​ൾ ന​ട​ത്തി​യി​രി​ക്ക​ണം. മൃ​ദു​വാ​യ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു പ​ല്ല് തേ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. കാ​ര​ണം, ടൂ​ത്ത്ബ്ര​ഷിം​ഗ് പോ​ലും വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​യി കു​ട്ടി​ക​ൾ​ക്കു തോ​ന്നാം. മൗ​ത്ത്‌​വാ​ഷ് ഉ​പ​യോ​ഗി​ച്ച് ദി​വ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ ക​ഴു​കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ക​ഠി​ന​മാ​യ അ​ണു​ബാ​ധ​യു​ണ്ടാ​യാ​ൽ രോ​ഗി അ​വ​രു​ടെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നെ സ​മീ​പി​ക്ക​ണം.


ര​ക്താ​ർ​ബു​ദ ചി​കി​ത്സ​യ്ക്കു ശേ​ഷം ആറു ​മു​ത​ൽ എട്ടു മാ​സം​വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ൽ ദ​ന്താ​രോ​ഗ്യം നി​രീ​ക്ഷി​ക്കാ​ൻ രോ​ഗി ദ​ന്ത​രോ​ഗ​വി​ദ​ഗ്ധ​നെ സ​ന്ദ​ർ​ശി​ക്ക​ണം. ശ​സ്ത്ര​ക്രി​യ ദ​ന്ത​ചി​കി​ത്സ​ക​ർ ന​ട​ത്തു​ന്ന​തി​നു മു​ന്പാ​യി ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണം. കീ​മോ/​റേ​ഡി​യോ തെ​റാ​പ്പി​ക്കു മു​ന്പാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ ദ​ന്ത​ൽ ചി​കി​ത്സ​യും ന​ട​ത്ത​ണം. രോ​ഗി ഉ​ചി​ത​മാ​യ ആ​രോ​ഗ്യ​സ്ഥി​തി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തു​വ​രെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ദ​ന്ത​ചി​കി​ത്സ​ക​ളും മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്.

പു​ക​വ​ലിക്കാർക്കു മോണരോഗ സാധ്യത കൂടുമോ?

പു​ക​വ​ലി​ക്കാ​ത്ത​വ​രെ അ​പേ​ക്ഷി​ച്ച് പു​ക​വ​ലി​ക്കാ​ർ​ക്ക് മോ​ണ​രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത നാ​ലു മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്. പു​ക​വ​ലി മോ​ണ​രോ​ഗ​ങ്ങ​ളു​ടെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​ന്നു. ജി​ഞ്ചി​വൈ​റ്റി​സ് ചി​കി​ത്സി​ക്കാ​തെ​ വി​ടു​ന്പോ​ൾ, അ​ത് പ​ല്ലു​കളുടെ ചു​റ്റു​മു​ള്ള എ​ല്ലു​ക​ളു​ടെ ക്ഷ​ത​ത്തി​നും പ​ല്ല് ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി നി​ർ​ത്തു​ന്ന​തു​ വ​ഴി മോ​ണ​രോ​ഗ ചി​കി​ത്സ​ക​ളി​ൽ ന​ല്ല ഫ​ല​ങ്ങ​ൾ നേ​ടാം.

മ​റ്റു ശാ​രീ​രി​ക രോ​ഗ​ങ്ങ​ൾ മോ​ണ​രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കേ​ണ്ട​തു പ്ര​ധാ​ന​മാ​ണ്. പ​ക​രം അതു ​രോ​ഗ​ത്തി​ന്‍റെ പു​രോ​ഗ​തി കൂ​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വി​വ​ര​ങ്ങ​ൾ: ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903