ഗർഭിണികളിൽ തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ...
തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ അ​മി​ത പ്ര​വ​ർ​ത്ത​നം തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​ള​വ് കൂ​ട്ടും. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ അ​മി​ത പ്ര​വ​ർ​ത്ത​നം മൂ​ലം അ​മി​ത വി​യ​ർ​പ്പ്, മു​ടി​കൊ​ഴി​ച്ചി​ൽ, ക​ണ്ണു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്ക​ൽ, ഭാ​രം കു​റ​യ​ൽ, ചൂ​ട് സ​ഹി​ക്കാ​ൻ പ്ര​യാ​സം, ച​ർ​മം മൃ​ദു​വാ​കു​ക, ഗ​ർ​ഭ​ം അലസൽ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം.

തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ വ്യ​തി​യാ​നം മൂ​ലം സ്ത്രീ​ക​ളി​ൽ ആ​ർ​ത്ത​വം വൈ​കു​ക, ആ​ർ​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​ക, ആ​ർ​ത്ത​വം വ​ന്നാ​ൽ കൂ​ടു​ത​ൽ ബ്ലീ​ഡി​ങ് എ​ന്നി​വ ഉ​ണ്ടാ​കാ​റു​ണ്ട്.
കുഞ്ഞുങ്ങളെ ബാധിക്കുന്നത്

ഗ​ർ​ഭി​ണി​യി​ൽ തൈ​റോ​യ്ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. കു​ഞ്ഞി​ന്‍റെ മ​സ്തി​ഷ്ക വ​ള​ർ​ച്ച​യ്ക്ക് തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ കൂ​ടി​യേ തീ​രൂ. കു​ഞ്ഞു​ങ്ങ​ളി​ൽ ജന്മനാ കാ​ണു​ന്ന ബു​ദ്ധി​മാ​ന്ദ്യ​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം, ഗ​ർ​ഭ​കാ​ല​ത്ത് അ​മ്മ​യു​ടെ തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​താ​ണ്. ഗ​ർ​ഭാ​വ​സ്ഥ​യു​ടെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ കു​ഞ്ഞി​ന് തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ ല​ഭി​ക്കു​ന്ന​ത് അ​മ്മ​യി​ൽ​നി​ന്നാ​ണ്. ഗ​ർ​ഭി​ണി​യി​ൽ തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ കൂ​ടു​ക​യോ, കു​റ​യു​ക​യോ ചെ​യ്യു​ന്ന​ത്, ഗ​ർ​ഭ​സ്ഥ ശി​ശു​മ​ര​ണം, മാ​സം തി​ക​യാ​ത്ത പ്ര​സ​വം, പ്ര​സ​വാ​ന​ന്ത​ര ര​ക്ത​സ്രാ​വം തു​ട​ങ്ങി​യ​വ​യ്ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്.

കഴുത്തിൽ മുഴ പോലെ..

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ൽ വീ​ക്ക​മു​ണ്ടാ​യി ക​ഴു​ത്തി​ൽ മു​ഴ​പോ​ലെ തോ​ന്നു​ന്ന അ​വ​സ്ഥ​യാ​ണ് ഗോ​യി​റ്റ​ർ. ഭ​ക്ഷ​ണ​ത്തി​ലെ അ​യ​ഡി​ന്‍റെ കു​റ​വാ​ണ് പ്ര​ധാ​ന കാ​ര​ണം.


എന്തൊക്കെ ഒഴിവാക്കണം

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​വി​ട് ക​ള​യാ​തെ ധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ചെ​റു​മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ക​രി​ക്കി​ൻ​വെ​ള്ളം കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ തു​ട​ങ്ങി​യ​വ തൈ​റോ​യ്ഡ് രോ​ഗി​ക​ൾ ഒ​ഴി​വാ​ക്ക​ണം.

ചെ​റു​മ​ത്സ്യ​ങ്ങ​ൾ, കൊ​ഞ്ച്, ഞ​ണ്ട്, ചെ​മ്മീ​ൻ, ക​ക്ക ഇ​റ​ച്ചി, കോ​ഴി ഇ​റ​ച്ചി, നി​ല​ക്ക​ട​ല, പാ​ൽ, തൈ​ര്, മോ​ര്, മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു, എ​ള്ള്, പ​ഴ​ങ്ങ​ൾ, അ​ണ്ടി​പ്പ​രി​പ്പ്, ക​ട​ല, ചേ​ന നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം എ​ന്നി​വ തൈ​റോ​യ്ഡ് രോ​ഗി​ക​ൾ​ക്ക് ന​ല്ല​താ​ണ്.

ഹോമിയോപ്പതിയിൽ

ഹോ​മി​യോ​പ്പ​തി​യു​ടെ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ൻ പ്ര​കാ​ര​മു​ള്ള മ​രു​ന്ന് കൊ​ടു​ത്താ​ൽ തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​മി​ത പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ച്ച് നി​ർ​ത്താം. ഹോ​മി​യോ​പ്പ​തി​യി​ൽ രോ​ഗി​യു​ടെ ശാ​രീ​രി​ക മാ​ന​സി​ക അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യാ​ണ് ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന​ത്. എ​ത്ര വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തൈ​റോ​യ്ഡ് രോ​ഗ​ത്തെയും പ​രി​പൂ​ർ​ണമാ​യി സു​ഖ​പ്പെ​ടു​ത്താ​ൻ ഹോ​മി​യോ ചി​കി​ത്സയ്ക്കു ക​ഴി​യും.

ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി, ഫോൺ - 9388620409