ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ സ​ൺ​ഡേ​സ്‌​കൂ​ൾ വാ​ർ​ഷി​ക​വും അ​വാ​ർ​ഡു​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു
Monday, June 23, 2025 11:27 AM IST
ജോ​സ് മാ​ളേ​യ്ക്ക​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ പ​രി​ശീ​ല​ന സ്‌​കൂ​ൾ വാ​ർ​ഷി​ക​വും കു​ട്ടി​ക​ളു​ടെ ടാ​ല​ന്‍റ് ഷോ​യും 12-ാം​ ക്ലാ​സ് ഗ്രാ​ജു​വേ​ഷ​നും വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു.

"വി​ശ്വാ​സം പ്ര​വ​ർ​ത്തി​യി​ലൂ​ടെ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ശ്വാ​സ​പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ച അ​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​രു​ടെ നൈ​സ​ർ​ഗി​ക ക​ലാ​വാ​സ​ന​ക​ൾ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളാ​യി സ്റ്റേ​ജി​ൽ അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.



ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കൈ​ക്കാ​ര​ന്മാ​രാ​യ പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​സ് തോ​മ​സ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ജി ചെ​റു​വേ​ലി​ൽ, ജെ​റി കു​രു​വി​ള, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, സ​ൺ​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പ​ൾ ജോ​സ് മാ​ളേ​യ്ക്ക​ൽ, പിടിഎ പ്ര​സി​ഡ​ന്‍റ് ജോ​ബി കൊ​ച്ചു​മു​ട്ടം, മ​താ​ധ്യാ​പ​ക​ർ​കൂ​ടി​യാ​യ സി​എംസി സി​സ്റ്റേ​ഴ്‌​സ്,

പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ ജ​യി​ൻ സ​ന്തോ​ഷ്, മ​താ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രെ സാ​ക്ഷി​യാ​ക്കി മു​ഖ്യാ​തി​ഥി​യാ​യ സാ​ഗ​ർ സീ​റോ​മ​ല​ബാ​ർ​രൂ​പ​ത ബി​ഷ​പ് മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം, ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് സിസിഡി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ടാ​ല​ന്‍റ് നൈ​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു.



മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട സിസിഡി നൈ​റ്റി​ൽ പ്രീ​കെ മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും കു​ട്ടി​ക​ൾ സം​ഘ നൃ​ത്തം, ആ​ക്ഷ​ൻ സോം​ഗ്, സ്‌​കി​റ്റ്, കോ​മ​ഡി എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ബൈ​ബി​ൾ റീ​ഡിം​ഗ് ച​ല​ഞ്ച്, 2025 ബൈ​ബി​ൾ ജെ​പ്പ​ടി മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം വ​രി​ച്ച​വ​രെ​യും പ്രീ​കെ മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ​നി​ന്നും സ​മ്പൂ​ർ​ണ ഹാ​ജ​ർ നേ​ടി​യ കു​ട്ടി​ക​ളെ​യും പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തി​യ​വ​രെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.



ഈ മാസം എട്ടിന് ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ന​ട​ന്ന ല​ളി​ത​മാ​യ ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​ൽ പ്രീ​കെ മു​ത​ൽ 14 വ​ർ​ഷ​ങ്ങ​ളി​ലെ ചി​ട്ട​യാ​യ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കിയ 24 ഹൈ​സ്‌​കൂ​ൾ ബി​രു​ദ​ധാ​രി​ക​ളെ വി​ശ്വാ​സി​സ​മൂ​ഹം ആ​ദ​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ സീ​റോ​മ​ല​ബാ​ർ​രൂ​പ​താ ബി​ഷ​പ് മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം മു​ഖ്യാ​തി​ഥി​യാ​യി ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്നാ​ണ് സിസിഡി. ക്ലാ​സ് ഓ​ഫ് 2025 ഗ്രാ​ജു​വേ​റ്റ്‌​സി​നെ അ​നു​മോ​ദി​ച്ച​ത്.



മ​ത​ബോ​ധ​ന​സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ, 12-ാം​ ക്ലാ​സ് അ​ധ്യാ​പി​ക ഡോ. ​ബി​ന്ദു മെ​തി​ക്ക​ളം ക്ലാ​സ് ഓ​ഫ് 2025നു ​ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. 12-ാം ക്ലാ​സി​ലെ ബെ​സ്റ്റ് സ്റ്റു​ഡ​ന്റ് ആ​യ ആ​ശി​ഷ് ത​ങ്ക​ച്ച​ന് ജോ​സ​ഫ് കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ലി​ന്‍റെ സ്മ​ര​ണാ​ർഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​ൻ ഡോ. ​ജോ​സി​ൻ ജ​യിം​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 1000 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ള​വും റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലും ഡോ. ​ജോ​സി​നും കു​ടും​ബ​വും സം​യു​ക്ത​മാ​യി ന​ൽ​കി ആ​ദ​രി​ച്ചു.​

സിസിഡി പൂ​ർ​വ​വി​ദ്യാ​ർ​ഥിക​ളാ​യ ഡോ. ​ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ജ​യിം​സ് മാ​ത്യു, സി​റി​ൽ ജോ​ൺ, ജെ​റി​ൻ ജോ​ൺ എ​ന്നി​വ​ർ ഏ​ർ​പ്പെ​ടു​ത്തി​യ 1000 ഡോ​ള​ർ ഫാ​മി​ലി ഫ്ര​ണ്ട്‌​സ് സ്‌​കോ​ള​ർ​ഷി​പ് ഏ​റ്റ​വും ന​ല്ല ലേ​ഖ​നം ര​ചി​ച്ച ഫി​യോ​ണാ കൊ​ച്ചു​മു​ട്ടം ക​ര​സ്ഥ​മാ​ക്കി.

സിസിഡി പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ​നി​ന്നും എ​സ്എടി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ജെ​സി​ക്കാ ചാ​ക്കോ, ലി​ലി ചാ​ക്കോ എ​ന്നി​വ​ർ​ക്ക് എ​സ്എംസിസി. ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ന​ൽ​കു​ന്ന കാ​ഷ് അ​വാ​ർ​ഡു​ക​ൾ എ​സ്​എംസിസി പ്ര​സി​ഡന്‍റ് ജോ​ജോ കോ​ട്ടൂ​രും ടീ​മം​ഗ​ങ്ങ​ളും​കൂ​ടി ന​ൽ​കി ആ​ദ​രി​ച്ചു.



സിസിഡി ഈ​യ​ർ​ബു​ക്കി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ​മാ​രാ​യ ഫി​യോ​ണാ കൊ​ചു​മു​ട്ടം, ജോ​യ്‌​സ് സോ​ബി​ൻ എ​ന്നി​വ​രെ​യും ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.​

ചിത്രങ്ങൾ: ജോ​സ് തോ​മ​സ്‌