കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Wednesday, July 30, 2025 12:59 PM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗൗ​തം സ​ന്തോ​ഷ്(27)​ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ഫൗ​ണ്ട്ലാ​ന്‍റി​ലെ ഡീ​ർ ത​ടാ​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പൈ​പ്പ​ർ പി​എ-31 ന​വാ​ജോ ട്വി​ൻ എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല‌‌​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൽ​റ്റ ആ​സ്ഥാ​ന​മാ​യു​ള്ള കി​സി​ക് ഏ​രി​യ​ൽ സ​ർ​വേ ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡി​ലാ​ണ് ഗൗ​തം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗൗ​ത​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.