പേ​ര​ന്‍റ്സ് ദി​നം ആ​ഘോ​ഷ​മാ​ക്കി ‌ടാ​മ്പ​യി​ലെ കു​ഞ്ഞി​പൈ​ത​ങ്ങ​ൾ
Wednesday, July 30, 2025 4:53 PM IST
സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ൽ ദേ​ശീ​യ പേ​ര​ന്‍റ്സ് ദി​നം ആ​ഘോ​ഷി​ച്ചു. ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ൾ ത​ന്നെ നേ​തൃ​ത്വം ന​ൽ​കി​യ​തും വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​തും മാ​താ​പി​താ​ക്ക​ളു​ടെ മ​നം ക​വ​രു​ന്ന​താ​യി​രു​ന്നു.





ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ, സ​ൺ‌​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ലി കു​ള​ങ്ങ​ര, ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി മെ​ൽ​വി​ൻ പു​ളി​യം​തൊ​ട്ടി​യി​ൽ, ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് മി​നി​സ്ട്രി കോഓ​ർ​ഡി​നേ​റ്റ​ർ സി​സ്‌​റ്റ​ർ അ​മൃ​ത എ​സ്‌വിഎം എ​ന്നി​വ​ർ സം​സാ​രി​ച്ചു.