അ​ജ​യ​കു​മാ​റി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ലാ​ന ഭ​ര​ണ​സ​മി​തി അ​നു​ശോ​ചി​ച്ചു
Thursday, July 31, 2025 12:16 PM IST
ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) ആ​ജീ​വ​നാ​ന്ത അം​ഗ​വും ഡാ​ള​സി​ലെ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന അ​ജ​യ​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ലാ​ന ഭ​ര​ണ​സ​മി​തി അ​ഗാ​ധ ദു:​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ്, ഡാ​ള​സ്, ടെ​ക്സ​സ്) പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. നി​ര​വ​ധി മ​റ്റി​ത​ര സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​പ​ദ​വി അ​ദ്ദേ​ഹം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും പ്ര​ത്യേ​കി​ച്ച് 2019 ഡാ​ള​സി​ൽ ന​ട​ന്ന ലാ​ന ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​തും ഈ ​സ​മ​യം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ക​ലാ സാം​സ്‌​കാ​രി​ക രാ​ഷ്‌‌​ട്രീ​യ രം​ഗ​ത്തു​നി​റ​ഞ്ഞു ശോ​ഭി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്തു ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു. പീ​ന്നി​ട് ഗ​ൾ​ഫി​ൽ ഉ​ദ്യോ​ഗാ​ർ​ഥം പോ​കേ​ണ്ടി വ​ന്നു. തു​ട​ന്ന് 2002ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ക​യും ചെ​യ്തു.