ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​ഡാ​ള​സി​ൽ ആ​ഘോ​ഷി​ക്കു​ന്നു: രാ​ജു ത​ര​ക​ൻ
Thursday, July 31, 2025 12:35 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്രൈ​സ്ത​വ സ​ഭ​ക​ളും ക്രി​സ്തീ​യ സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ക​രോ​ൾ​ട്ട​ൺ സി​റ്റി​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30ന് ​ക്രി​സ്ത്യ​ൻ ഡേ ​ആ​ഘോ​ഷി​ക്കു​ന്നു.

മാ​ർ​ത്തോ​മ്മ, സി​എ​സ്ഐ, ഓ​ർ​ത്തോ​ഡോ​ക്സ്, യാ​ക്കോ​ബാ‌​യ, കാ​നാ​യ, കാ​ത്ത​ലി​ക്, ബ്ര​ദ​റ​ൺ, പെ​ന്ത​ക്കോ​സ്ത് തു​ട​ങ്ങി​യ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള സ​ഭാ പ്ര​തി​നി​ധി​ക​ളും വി​ശ്വാ​സി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഢ​ന​ങ്ങ​ൾ ഈ ​യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും അ​വ​ർ​ക്കാ​യു​ള്ള സം​ര​ക്ഷ​ണ​വും പ്രാ​ർ​ഥ​ന​യു​മാ​ണ് സ​മ്മേ​ള​നം കൊ​ണ്ടു​ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

ഡാ​ള​സ് ഫോ​ർ​ട്ട്‌​വെ​ർ​ത്ത് സി​റ്റി വൈ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ പാ​സ്റ്റ​ർ മാ​ത്യൂ ശ​മു​വേ​ൽ, പാ​സ്റ്റ​ർ ജോ​ൺ, പാ​സ്റ്റ​ർ പോ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ന്‍റെ നേ​തൃ​ത്വ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ്ഥ​ലം: Church of the way.1805 Random Road Carrolton. Tx 75006.
വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: Pr. Mathew Samuel @ 469 258 8118.