അവിടുന്ന് നമ്മെ സ്നേഹിച്ചു
ഫാ.തോമസ്
കുരിശിങ്കൽ ഒസിഡി
പേജ്: 72, വില: ₹ 100
കാർമൽ ഇൻർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471 2327253
ദൈവികസ്നേഹത്തെക്കുറിച്ചു പ്രതിപാദിക്കുന്ന അവിടന്ന് നമ്മെ സ്നേഹിച്ചു എന്ന ചാക്രികലേഖനത്തെ അധികരിച്ചുള്ള പ്രശ്നോത്തരി. 220 ഖണ്ഡികകളുള്ള ഈ പുസ്തകം തിരുഹൃദയഭക്തി ആഴത്തിൽ വിശകലനം ചെയ്യുന്നു.
ശ്രീ ധർമചക്രം
വി.പി. ജോൺസ്
പേജ്: 88, വില: ₹ 150
ഈലിയ ബുക്സ്,
തൃശൂർ
ഫോൺ: 9349966302
ശാക്യകുലത്തിന്റെ രാജമകുടം ഉപേക്ഷിച്ചു സന്യാസം വരിച്ച ശ്രീ ബുദ്ധന്റെ ജീവചരിത്രം നോവൽ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകർത്താവ്. ശാക്യകുല പരന്പരയിലെ മഹത്തുക്കൾക്കുകൂടി ഇടം കിട്ടുന്നുവെന്നതാണ് ഈ നോവലിന്റെ പ്രത്യേകത. ബുദ്ധനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്രദം.
സഹയാത്രികൻ
റവ.ഡോ.
മാത്യു ഡാനിയൽ
പേജ്: 150, വില: ₹ 180
സിഎസ്എസ് ബുക്സ്,
തിരുവല്ല
ഫോൺ: 8921380556
പുതിയ മനുഷ്യന്റെ ജീവിതശൈലിയും കന്പോളവത്കരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ ആഘോഷങ്ങളും വർഗീയതയ്ക്കു വഴിമാറുന്ന മതാത്മകതയും മത്സരാധിഷ്ഠിത ജീവിതത്തിനു വേണ്ടി മാത്രം പരുവപ്പെടുത്തുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളും സാമൂഹ്യജീവിതത്തിൽ വിതയ്ക്കുന്ന പ്രത്യാഘാതങ്ങൾ പുസ്തകം വിലയിരുത്തുന്നു, ഒപ്പം പ്രകൃതിയെക്കുറിച്ചും. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രസതന്ത്രമാണ് ഈ വരികളിൽ.
വെള്ളിത്തിരയിലെ കറുപ്പും വെളുപ്പും
വിനായക് നിർമൽ
പേജ്: 272 വില: ₹ 400
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
പുതു സിനിമകളുടെ പൊതുബോധത്തെയും സിനിമയിലെ ജീവിതത്തിന്റെ അതിരുകളെയും അരുതുകളെയും അപഗ്രഥിക്കുന്ന കൃതി. സിനിമയുടെ ഇതിവൃത്തങ്ങൾ, അവതരണരീതി, പുതുതലമുറയിൽ അവ സൃഷ്ടിക്കുന്ന സ്വാധീനം എന്നിവയെല്ലാം പുസ്തകം ലളിതമായ ഭാഷയിൽ വിലയിരുത്തുന്നു.
The Nicene Creed and The Council
Rev. Dr, R.C. Thomas
പേജ്: 132 വില: ₹ 210
സിഎസ്എസ് ബുക്സ്,
തിരുവല്ല
ഫോൺ: 8921380556
ക്രൈസ്തവ വിശ്വാസപ്രമാണം ആദ്യമായി ക്രോഡീകരിക്കുകയും നിർവചിക്കുകയും ചെയ്ത നിഖ്യാ സൂനഹദോസ് നടന്നിട്ട് ഇക്കൊല്ലം 1700 ആണ്ടുകൾ. നിഖ്യാ സൂനഹദോസിന്റെ ചരിത്ര പശ്ചാത്തലം, വിശ്വാസപ്രമാണത്തിന്റെ വേദപുസ്തക അധിഷ്ഠാനങ്ങൾ, സൂനഹദോസിന്റെ സമകാലിക പ്രസക്തി എന്നിവ സമ്യക്കായി ചർച്ച ചെയ്യുന്ന വിശിഷ്ട ഗ്രന്ഥം. എക്യുമെനിക്കൽ കാഴ്ചപ്പാടിലുള്ള സരള വ്യാഖ്യാനം.
മാനവാനന്തര കാലവും ഇടയ ശുശ്രൂഷയും
എഡി: റവ.
ബോബി മാത്യു
പേജ്: 108 വില: ₹ 150
സിഎസ്എസ് ബുക്സ്,
തിരുവല്ല
ഫോൺ: 8921380556
മനുഷ്യകേന്ദ്രീകൃതമായി മാത്രം പ്രപഞ്ചത്തെ വീക്ഷിക്കുകയും സകലവിഭവങ്ങളും അതിനായി ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരേയുള്ള ചെറുത്തുനിൽപ്പാണ് മാനവാനന്തരകാലം. അതിന്റെ സാധ്യതകളും വെല്ലുവിളികളും അവതരിപ്പിക്കുന്ന ഗ്രന്ഥം.