കൊച്ചി: അപൂര്‍വ ജനിതക നാഡീപേശി രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കോഴിക്കോട് സ്വദേശികളായ ഈതന്, ഡേവിഡ്, ഒലിവര്‍ എന്നീ സഹോദരങ്ങളുടെ ചികിത്സയ്ക്കായി ഭീമ ജൂവല്‍സ് കൊച്ചി 1.01 കോടി രൂപ സാമ്പത്തികസഹായം കൈമാറി.
എംജി റോഡിലെ ഭീമ ജൂവല്‍സ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് ബി. ബിന്ദുമാധവ് കുട്ടികളുടെ പിതാവിന് സഹായത്തുക കൈമാറി.
കോഴിക്കോട് കല്ലൂരുട്ടി സ്വദേശികളായ പി.ഡി. അരുണ്‍-ഷാല്മി ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ ജനിച്ച കുട്ടികളാണ് മൂവരും. ജീന്‍ തെറാപ്പി ഉള്‍പ്പടെ മൂന്നു കുട്ടികളുടെയും ചികിത്സയ്ക്കായി 50 കോടി രൂപയാണു വേണ്ടത്. ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രാദേശികമായി ധനശേഖരണം നടത്തിവരുന്നുണ്ട്. കുട്ടികളുടെ ചികിത്സാസഹായത്തിനായി കുടുതല്‍ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരണമെന്ന് ഭീമ കൊച്ചി ചെയര്മാന് ബിന്ദുമാധവ് പറഞ്ഞു.
ഭീമ ജൂവല്‍സ് കൊച്ചി മാനേജര്‍ ബാലകൃഷ്ണന്, കൂടെയുണ്ട് കേരളം ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഹനീഷ് മുഹമ്മദ്, അബീഷ് ജോസ്, ആല്‍ബി, ഷഹീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.