കൊച്ചി: ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) കൊച്ചി റിഫൈനറിയുടെ ചീഫ് ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജായി മഹാരാഷ്ട്ര അമരാവതി സ്വദേശിയായ മോഹന്‍ ബി. മാതേ ചുമതലയേറ്റു.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി മോഹന്‍ 1997ലാണ് ബിപിസിഎല്ലില്‍ ചേര്‍ന്നത്. 29 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം മുംബൈ റിഫൈനറിയിലും ബിന റിഫൈനറിയിലും ചുമതലകള്‍ വഹിച്ചിട്ടുണ്ട്.