Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Rupee

രൂ​പ​യ്ക്ക് ഇ​ടി​വ്

മും​ബൈ: ഡോ​ള​റി​നെ​തി​രേ രൂ​പ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ടി​വ്. ഇ​ന്ന​ലെ 60 പൈ​സ താ​ഴ്ന്ന് 92.98ൽ ​ക്ലോ​സ് ചെ​യ്തു. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ആ​ഭ്യ​ന്ത​ര ഓ​ഹ​ര​വി​പ​ണി​യി​ലു​ണ്ടാ​യ ഇ​ടി​വും സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ നേ​ട്ട​ങ്ങ​ൾ രൂ​പ​യ്ക്കു ന​ഷ്ട​മാ​ക്കി.

വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്‍റെ ഒ​ഴു​ക്കു പി​ന്തു​ണ ന​ൽ​കി​യെ​ങ്കി​ലും ഡോ​ള​ർ ശ​ക്തി​പ്പെ​ട്ട​താ​ണ് രൂ​പ​യെ ദു​ർ​ബ​ല​മാ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്ച 18 പൈ​സ ന​ഷ്ട​ത്തി​ൽ 92.38ലാ​ണ് രൂ​പ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് 65 പൈ​സ ഉ​യ​ർ​ന്ന​തി​ന്‍റെ പി​റ്റേ​ന്നാ​യി​രു​ന്നു ഈ ​ഇ​റ​ക്കം.

ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ക​റ​ൻ​സി​യാ​യി രൂ​പ മാ​റി. ഒ​ക്‌ടോ​ബ​ർ എ​ട്ടി​ന് രേ​ഖ​പ്പെ​ടു​ത്തി​യ ഡോ​ള​റി​നെ​തി​രാ​യ 96.88 എ​ന്ന എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന ക്ലോ​സിം​ഗി​ൽ​നി​ന്ന് രൂ​പ അ​ഞ്ചു ശ​ത​മാ​നം തി​രി​ച്ചു​ക​യ​റി.

Latest News

Corehub Up