Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Orange Flavor

ഗോ​​ൾ​​ഡ് സ്പോ​​ട്ട് തി​​രി​​ച്ചെത്തുന്നു

മും​​ബൈ: പ​​ഴ​​യ പ്രി​​യ​​പ്പെ​​ട്ട ശീ​​ത​​ള പാ​​നീ​​യ ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ മൂ​​ല്യം ഇ​​ന്ത്യ​​ൻ കോ​​ർ​​പ​​റേ​​റ്റ് ലോ​​കം വീ​​ണ്ടും തി​​രി​​ച്ച​​റി​​യു​​ന്ന​​താ​​യി തോ​​ന്നു​​ന്നു. ‘കം​​പ’ (Campa) മു​​ത​​ൽ ‘ഗോ​​ൾ​​ഡ് സ്പോ​​ട്ട്’ (Gold Spot) ​വ​​രെ, ഒ​​രു​​കാ​​ല​​ത്ത് ഇ​​ന്ത്യ​​ൻ വീ​​ടു​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ച ബ്രാ​​ൻ​​ഡു​​ക​​ളെ ക​​ന്പ​​നി​​ക​​ൾ തി​​രി​​കെ കൊ​​ണ്ടു​​വ​​രു​​ന്നു. പ​​രി​​ചി​​ത​​മാ​​യ ഈ ​​പേ​​രു​​ക​​ൾ​​ക്ക് പു​​തി​​യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് അ​​വ​​ർ ഇ​​ത്ത​​ര​​മൊ​​രു നീ​​ക്കം ന​​ട​​ത്തു​​ന്ന​​ത്.

26 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം ‘ഗോ​​ൾ​​ഡ് സ്പോ​​ട്ട്’ എ​​ന്ന ഓ​​റ​​ഞ്ച് ഫ്ലേ​​വ​​ർ ശീ​​ത​​ള​​പാ​​നീ​​യം തി​​രി​​കെയെത്തി​​ക്കാ​​ൻ പ​​ദ്ധ​​തി​​യു​​മാ​​യി കൊ​​ക്ക​​കോ​​ള.

വി​​ല​​നി​​ർ​​ണ​​യം, വി​​ത​​ര​​ണം, നി​​ക്ഷേ​​പം എ​​ന്നി​​വ​​യു​​ടെ ശ​​രി​​യാ​​യ മി​​ശ്രി​​ത​​ത്തി​​ലൂ​​ടെ ഒ​​രു പ​​ഴ​​യ ഇ​​ന്ത്യ​​ൻ സോ​​ഫ്റ്റ് ഡ്രി​​ങ്ക് ബ്രാ​​ൻ​​ഡി​​ന് എ​​ങ്ങ​​നെ പു​​തി​​യ വി​​പ​​ണി ക​​ണ്ടെ​​ത്താ​​നാ​​കു​​മെ​​ന്ന് റി​​ല​​യ​​ൻ​​സ് കാ​​ണി​​ച്ചു​​ത​​ന്ന​​തോ​​ടെ​​യാ​​ണ് ഗോ​​ൾ​​ഡ് സ്പോ​​ട്ടി​​നെ തി​​രി​​ച്ചു​​വ​​ര​​വ് പ​​ദ്ധ​​തി.

1952ലാ​​ണ് പാ​​ർ​​ലെ ഗോ​​ൾ​​ഡ് സ്പോ​​ട്ട് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. 1993ൽ ​​പാ​​ർ​​ലെ ബി​​സ ലേ​​രി​​യു​​ടെ ഉ​​ട​​മ ര​​മേ​​ശ് ചൗ​​ഹാ​​നി​​ൽ​​നി​​ന്ന തം​​സ് അ​​പ്പ്, ലിം​​ക എ​​ന്നി​​വ​​യ്ക്കൊ​​പ്പം കൊ​​ക്ക​​കോ​​ള​​യു​​ടെ ഇ​​ന്ത്യ​​ൻ വി​​ഭാ​​ഗം ഗോ​​ൾ​​ഡ് സ്പോ​​ട്ടും വാ​​ങ്ങി. എ​​ന്നാ​​ൽ, സ്വ​​ന്തം ആ​​ഗോ​​ള ബ്രാ​​ൻ​​ഡാ​​യ ഫാ​​ന്‍റ​​യ്ക്ക് വ​​ഴി​​മാ​​റു​​ന്ന​​തി​​നാ​​യി 2000ൽ ​​വി​​പ​​ണി​​യി​​ൽനി​​ന്നു പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്തു. 1993ൽ ​​കൊ​​ക്ക​​കോ​​ള ബ്രാ​​ൻ​​ഡു​​ക​​ൾ ഏ​​റ്റെ​​ടു​​ത്ത​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ സോ​​ഫ്റ്റ് ഡ്രി​​ങ്ക്സ് വി​​പ​​ണി​​യു​​ടെ ഏ​​ക​​ദേ​​ശം 70% ഗോ​​ൾ​​ഡ് സ്പോ​​ട്ട് കൈ​​യ​​ട​​ക്കി​​യി​​രു​​ന്നു.

പു​​തി​​യ ത​​ന്ത്രം

നി​​ല​​വി​​ലു​​ള്ള ഫാ​​ന്‍റ​​യു​​മാ​​യി നേ​​രി​​ട്ടു​​ള്ള മ​​ത്സ​​രം ഒ​​ഴി​​വാ​​ക്കാ​​ൻ കു​​റ​​ഞ്ഞ പ​​ഞ്ച​​സാ​​ര​​യ​​ട​​ങ്ങി​​യ​​തോ അ​​ല്ലെ​​ങ്കി​​ൽ പ​​ഞ്ച​​സാ​​ര​​യി​​ല്ലാ​​ത്ത​​തോ ആ​​­­യ രീ​​തി​​യി​​ലാ​​ണ് പു​​തി​​യ ഗോ​​ൾ​​ഡ് സ്പോ​​ട്ട് കൊ​​ക്ക​​കോ​​ള വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​ക്ക​​ണോ​​മി​​ക് ടൈം​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു.

കം​​പ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് മ​​ത്സ​​രം ശ​​ക്ത​​മാ​​ക്കി

2022ൽ ​​റി​​ല​​യ​​ൻ​​സ് ഏ​​റ്റെ​​ടു​​ത്ത കം​​പ 2023ൽ ​​വി​​പ​​ണി​​യി​​ൽ പു​​ന​​ര​​വ​​ത​​രി​​പ്പി​​ച്ചു. അ​​തി​​നു​​ശേ​​ഷം ബ്രാ​​ൻ​​ഡ് റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രോ​​ഡ​​ക്ട്സി​​ന്‍റെ (ആ​​ർ​​സി​​പി​​എ​​ൽ) പാ​​നീ​​യ ബി​​സി​​ന​​സി​​ന്‍റെ ഒ​​രു പ്ര​​ധാ​​ന ഭാ​​ഗ​​മാ​​യി വ​​ള​​ർ​​ന്നു. ക​​ന്പ​​നി​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 2025-2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 4,700 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ മൊ​​ത്ത വി​​ൽ​​പ​​ന ന​​ട​​ത്തി. പ്ര​​ധാ​​ന വി​​പ​​ണി​​ക​​ളി​​ൽ ര​​ണ്ട​​ക്ക വി​​പ​​ണി വി​​ഹി​​ത​​മു​​ള്ള ഇ​​ന്ത്യ​​യി​​ലെ നാ​​ലാ​​മ​​ത്തെ വ​​ലി​​യ കാ​​ർ​​ബ​​ണേ​​റ്റ​​ഡ് സോ​​ഫ്റ്റ് ഡ്രി​​ങ്ക്സ് ബ്രാ​​ൻ​​ഡാ​​യി മാ​​റി.

കു​​റ​​ഞ്ഞ വി​​ല​​യി​​ലു​​ള്ള വി​​പ​​ണ​​ന​​ത​​ന്ത്ര​​മാ​​ണ് ക​​ംപയു​​ടെ വി​​പ​​ണി ത​​ന്ത്ര​​ത്തി​​ൽ റി​​ല​​യ​​ൻ​​സ് പ്ര​​യോ​​ഗി​​ച്ച​​ത്. 10 രൂ​​പ അ​​ടി​​സ്ഥാ​​ന​​വി​​ല​​യി​​ലെ​​ത്തി​​യ ഉ​​ത്പ​​ന്നം വ​​ൻ ക​​ന്പ​​നി​​ക​​ളോ​​ട് മ​​ത്സ​​രി​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചു. ഇ​​തോ​​ടെ സ​​മാ​​ന​​മാ​​യി വി​​ല​​യി​​ൽ ചെ​​റി​​യ പാ​​യ്ക്കു​​ക​​ളി​​ൽ കാ​​ർ​​ബ​​ണേ​​റ്റ​​ഡ് സോ​​ഫ്റ്റ് ഡ്രി​​ങ്ക്സ് ഇ​​റ​​ക്കാ​​ൻ കൊ​​ക്ക​​കോ​​ള​​യും പെ​​പ്സി​​യും നി​​ർ​​ബ​​ന്ധി​​ത​​രാ​​യി.

കം​​പ, ല​​ഹോ​​രി ജീ​​ര എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ചെ​​റു​​കി​​ട ശീ​​ത​​ളപാ​​നീ​​യ​​ങ്ങ​​ളു​​ടെ സം​​യു​​ക്ത വി​​പ​​ണി​​വി​​ഹി​​തം 2025 ജ​​നു​​വ​​രി-​​സെ​​പ്റ്റം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ മു​​ൻ​​വ​​ർ​​ഷ​​ത്തെ ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​ക്കി ഉ​​യ​​ർ​​ത്തി. എ​​ന്നാ​​ൽ ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ കൊ​​ക്ക​​കോ​​ള​​യു​​ടെ​​യും പെ​​പ്സി​​കോ​​യു​​ടെ​​യും സം​​യു​​ക്ത വി​​പ​​ണിവി​​ഹി​​തം 93 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 85 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞി​​രു​​ന്നു.

കൃ​​ത്യ​​മാ​​യ വി​​ല​​നി​​ർ​​ണ​​യ​​ത്തി​​ന്‍റെ​​യും വി​​ത​​ര​​ണ ശൃം​​ഖ​​ല​​യു​​ടെ​​യും പി​​ന്തു​​ണ​​യു​​ണ്ടെ​​ങ്കി​​ൽ പ​​ഴ​​യ​​കാ​​ല ബ്രാ​​ൻ​​ഡു​​ക​​ൾ​​ക്ക് എ​​ങ്ങ​​നെ വി​​പ​​ണി​​യി​​ലേ​​ക്ക് ശ​​ക്ത​​മാ​​യി തി​​രി​​ച്ചു​​വ​​രാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് കം​​പു​​ടെ വ​​ള​​ർ​​ച്ച കൊ​​ക്ക​​കോ​​ള​​യ്ക്ക് ന​​ൽ​​കു​​ന്ന​​ത്.

Latest News

Corehub Up