Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : GoldRate

ര​ണ്ട് ദി​വ​സം കു​തി​ച്ചു; ഇ​ന്ന് തി​രി​ച്ചി​റ​ങ്ങി സ്വ​ർ​ണം 

കൊ​ച്ചി: ര​ണ്ട് ദി​വ​സം കു​തി​ച്ച് ക​യ​റി​യ സ്വ​ർ​ണ​വി​ല ഇ​ന്ന് കു​റഞ്ഞു. 22 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 11,720 രൂ​പ​യി​ലും പ​വ​ന് 93,760 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 9590 രൂ​പ​യും പ​വ​ന് 76,720 രൂ​പ​യും ആ​യി. 

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​ല പ്ര​വ​ച​നാ​തീ​ത​മാ​യി നീ​ങ്ങു​ക​യാ​ണെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 22 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 170 രൂ​പ​യും പ​വ​ന് 1,360 രൂ​പ​യു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 11,770 രൂ​പ​യി​ലും പ​വ​ന് 94,160 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ച്ചി​രു​ന്ന​ത്. 

യു​എ​സി​ൽ അ​ടി​സ്‌​ഥാ​ന പ​ലി​ശ​നി​ര​ക്ക് കൂ​ടാ​നു​ള്ള സാ​ധ്യ​ത ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഡോ​ള​റും ബോ​ണ്ട് യീ​ൽ​ഡും ന​ട​ത്തു​ന്ന മു​ന്നേ​റ്റ​മാ​ണ് സ്വ​ർ​ണ​വി​ല​യെ പ്ര​ധാ​ന​മാ​യും വീ​ഴ്ത്തി​യ​ത്. യൂ​റോ, യെ​ൻ, പൗ​ണ്ട് തു​ട​ങ്ങി ലോ​ക​ത്തെ 6 പ്ര​ധാ​ന ക​റ​ൻ​സി​ക​ൾ​ക്ക് എ​തി​രാ​യ യു​എ​സ് ഡോ​ള​ർ സൂ​ചി​ക 103.8ൽ ​നി​ന്ന് 104.04ൽ ​എ​ത്തി. 10-വ​ർ​ഷ യു​എ​സ് ട്ര​ഷ​റി യീ​ൽ​ഡ് 4.8 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 4.93 ശ​ത​മാ​ന​ത്തി​ലേ​ക്കും ഉ​യ​ർ​ന്നു. ഇ​തോ​ടെ രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല താ​ഴു​ക​യാ​യി​രു​ന്നു.

ഔ​ൺ​സി​ന് 3684 ഡോ​ള​റി​ൽ നി​ന്നാ​ണ് 3653 ഡോ​ള​റി​ലേ​ക്ക് രാ​ജ്യാ​ന്ത​ര വി​ല കു​റ​ഞ്ഞ​ത്. സ്വ​ർ​ണ​വി​ല ഇ​നി​യും ഇ​ടി​യു​മെ​ന്നും 3400 ഡോ​ള​ർ വ​രെ താ​ന്നേ​ക്കാ​മെ​ന്നും പ്ര​മു​ഖ ധ​ന​കാ​ര്യ സ്‌​ഥാ​പ​ന​മാ​യ എ​ച്ച്സ്ബി​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​എ​സ്, ജാ​പ്പ​നീ​സ്, ദ​ക്ഷി​ണ കൊ​റി​യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ൽ എ​ഐ/​ടെ​ക് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ വീ​ണ്ടും ഇ​ടി​ഞ്ഞേ​ക്കാ​മെ​ന്നും ഇ​തു സ്വ​ർ​ണ​ത്തി​ന് സ​മ്മ​ർ​ദ​മാ​കു​മെ​ന്നും എ​ച്ച്എ​സ്ബി​സി പ​റ​യു​ന്നു. 
ഓ​ഹ​രി​ക​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന ന​ഷ്ട‌ം നി​ക​ത്താ​ൻ നി​ക്ഷേ​പ​ക​ർ സ്വ​ർ​ണം വി​റ്റ് ലാ​ഭ​മെ​ടു​ക്കും. ഇ​ത് വി​ല​യി​ടി​യാ​ൻ വ​ഴി​വ​യ്ക്കു​മെ​ന്നാ​ണ് എ​ച്ച്എ​സ്ബി​സി പ​റ​യു​ന്ന വാ​ദം.

Latest News

Corehub Up