Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Business : Resigned

ഫ്ളി​പ്കാ​ർ​ട്ട് സി​ഇ​ഒ ക​ല്യാ​ണ്‍ കൃ​ഷ്ണ​മൂ​ർ​ത്തി രാ​ജി​വ​ച്ചു

മും​ബൈ: വാ​ൾ​മാ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഫ്ളി​പ്കാ​ർ​ട്ട് ഗ്രൂ​പ്പ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ർ (സിഇഒ) ക​ല്യാ​ണ്‍ കൃ​ഷ്ണ​മൂ​ർ​ത്തി 11 വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട സേ​വ​ന​ത്തി​ന് ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്നു.

പു​തി​യ സി​ഇ​ഒ​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ, നി​ല​വി​ലെ ചീ​ഫ് പ്രൊ​ഡ​ക്റ്റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഓ​ഫി​സ​റാ​യ (സി​പി​ടി​ഒ) ബാ​ലാ​ജി ത്യാ​ഗ​രാ​ജ​നാ​കും താത്കാലിക ചു​മ​ത​ല.

2013ലാ​ണ് ക​ല്യാ​ണ്‍ കൃ​ഷ്ണ​മൂ​ർ​ത്തി ഫ്ളി​പ്കാ​ർ​ട്ടി​ൽ ചേ​രു​ന്ന​ത്. തു​ട​ർ​ന്ന് 2017 ജ​നു​വ​രി​യി​ൽ സി​ഇ​ഒ ആ​യും 2018ൽ ​ഗ്രൂ​പ്പ് സി​ഇ​ഒ ആ​യും അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റു.

വാ​ൾ​മാ​ർ​ട്ട് 16 ബി​ല്യ​ണ്‍ ഡോ​ള​റി​ന് ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ ഓ​ഹ​രി​ക​ൾ ഏ​റ്റെ​ടു​ത്ത നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ​ന​യ്ക്കു​ള്ള വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ത​യാ​റെ​ടു​പ്പു​ക​ളി​ലും ഇ- ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ത്തെ ന​യി​ച്ച​ത് കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ്.

ഈ ​കാ​ല​യ​ള​വി​ൽ ക​ന്പ​നി​യു​ടെ ബി​സി​ന​സ് അ​ഞ്ചി​ര​ട്ടി​യി​ല​ധി​കം വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ഇ-​കൊ​മേ​ഴ്സ് വി​പ​ണി​യി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഫാ​ഷ​ൻ, ട്രാ​വ​ൽ, ഫി​ൻ​ടെ​ക് തു​ട​ങ്ങി​യ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്കും ബി​സി​ന​സ് വി​പു​ലീ​ക​രി​ച്ചു. ക​ന്പ​നി​യു​ടെ വാ​ർ​ഷി​ക വി​പ​ണ​ന മേ​ള​യാ​യ ’ബി​ഗ് ബി​ല്യ​ണ്‍ ഡെ​യ്സ്’ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ൻ ഷോ​പ്പി​ങ് ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി.

 

Latest News

Corehub Up