Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Nifty Midcap

ഓ​​ഹ​​രി​​വി​​പ​​ണിയിൽ ഇടിവ്

മും​​ബൈ: ക​​ഴി​​ഞ്ഞ​​യാ​​ഴ്ച അ​​ഞ്ചി​​ൽ നാ​​ലു ദി​​വ​​സ​​വും ലാ​​ഭ​​ത്തി​​ലാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി പു​​തി​​യ ആ​​ഴ്ച വ​​ലി​​യ വീ​​ഴ്ച​​യോ​​ടെ തു​​ട​​ങ്ങി.

നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്ന​​തും ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വി​​ല്പ​​ന​​യു​​മാ​​ണ് ഇ​​ന്ന​​ലെ ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​യ​​ത്. കൂ​​ടാ​​തെ ഓ​​ട്ടോ​​മൊ​​ബൈ​​ൽ, മെ​​റ്റ​​ൽ ഓ​​ഹ​​രി​​ക​​ളും ഇ​​ന്ന​​ലെ ക​​ന​​ത്ത വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ട്ടു.

സെ​​ൻ​​സെ​​ക്സ് 1484 പോ​​യി​​ന്‍റ് (1.77%) താ​​ഴ്ന്ന് 82,436ലും ​​നി​​ഫ്റ്റി 50 സൂ​​ചി​​ക 451 പോ​​യി​​ന്‍റ് (1.75%) ന​​ഷ്ട​​ത്തി​​ൽ 25,350ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളി​​ലു​​ണ്ടാ​​യ ത​​ള​​ർ​​ച്ച വി​​ശാ​​ല വി​​പ​​ണി​​ക​​ളി​​ലേ​​ക്കും വ്യാ​​പി​​ച്ചു. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ളി​​ൽ വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​​യി. ഈ ​​വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പ​​ത്തി​​ൽ 5.24 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഇ​​ടി​​വു​​ണ്ടാ​​ക്കു​​ക​​യും ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ ക​​ന്പ​​നി​​ക​​ളു​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യം 508 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി കു​​റ​​യു​​ക​​യും ചെ​​യ്തു.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഐ​​ടി​​ക്കു മു​​ന്നേ​​റ്റം

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി പി​​എ​​സ്‌​യു ​ബാ​​ങ്ക്, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, മെ​​റ്റ​​ൽ, ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ ക​​ന​​ത്ത വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ഷ്ട​​ത്തി​​ന്‍റെ തോ​​ത് ഉ​​യ​​ർ​​ത്തി​​യ​​ത്. പി​​എ​​സ് യു ​​ബാ​​ങ്ക്, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, മെ​​റ്റ​​ൽ സൂ​​ചി​​ക​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ൽ മു​​ക​​ളി​​ൽ താ​​ഴ​​ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

സൂ​​ചി​​ക​​ക​​ൾ ക​​ന​​ത്ത ന​​ഷ്ട​​ത്തി​​ലാ​​യി​​രി​​കു​​ന്പോ​​ഴും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ നി​​ഫ്റ്റി ഐ​​ടി മു​​ന്നേ​​റി. നി​​ഫ്റ്റി റി​​യ​​ൽ​​റ്റി, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് സൂ​​ചി​​ക​​കളും നേ​​ട്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

വി​​പ​​ണി​​യു​​ടെ ന​​ഷ്ട​​ത്തി​​നു കാ​​ര​​ണ​​ങ്ങ​​ൾ

നി​​ക്ഷേ​​പ​​ക​​രു​​ടെ ലാ​​ഭ​​മെ​​ടു​​പ്പ്: ഈ ​​മാ​​സം നി​​ഫ്റ്റി 10 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​രു​​ക​​യും 2020നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച മാ​​സ​​മാ​​യി മാ​​റാ​​നു​​ള്ള കു​​തി​​പ്പി​​ലാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നു ശേ​​ഷ​​മാ​​ണ് ഈ ​​ഇ​​ടി​​വ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​താ​​ണ് ഇ​​തി​​ന് കാ​​ര​​ണം.

വി​​ദേ​​ശ നി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് വിപണിയുടെ ഗ​​തിയെത്തന്നെ മാ​​റ്റി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി മു​​ൻ​​പ​​ത്തെ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് അ​​ടു​​​​ക്കു​​ക​​യാ​​ണ്. നി​​ഫ്റ്റി 50 അ​​തി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 26,373.20നേ​​ക്കാ​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം മാ​​ത്രം താ​​ഴെ​​യാ​​ണി​​പ്പോ​​ൾ, സെ​​ൻ​​സെ​​ക്സ് അ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​മാ​​യ 86,159നേ​​ക്കാ​​ൾ മൂന്നു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ മാ​​ത്ര​​മാ​​ണ് അ​​ക​​ലെ​​യു​​ള്ള​​ത്.

യു​​എ​​സ് ഫെ​​ഡ് പ​​ലി​​ശ നി​​ര​​ക്ക് വ​​ർ​​ധ​​ന സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക: സി​​എം​​ഇ​​യു​​ടെ ഫെ​​ഡ്‌വാ​​ച്ച് ടൂ​​ൾ പ്ര​​കാ​​രം, ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ ഡി​​സം​​ബ​​ർ ന​​യ​​യോ​​ഗ​​ത്തി​​ൽ പ​​ലി​​ശ നി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ക്കാ​​ൻ 93% സാ​​ധ്യ​​ത​​യാ​​ണ് വി​​പ​​ണി​​ക​​ൾ ഇ​​പ്പോ​​ൾ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. യു​​എ​​സ് പ​​ണ​​ന​​യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ സ്വ​​ർ​​ണ-​​വെ​​ള്ളി വി​​പ​​ണി​​ക്കു നി​​ർ​​ണാ​​യ​​ക ഘ​​ട​​ക​​മാ​​യി തു​​ട​​രു​​ന്നു.

ബു​​ധ​​നാ​​ഴ്ച പു​​റ​​ത്തു​​വ​​രാ​​നി​​രി​​ക്കു​​ന്ന യു​​എ​​സ് പേ​​ഴ്സ​​ണ​​ൽ ക​​ണ്‍​സം​​പ്ഷ​​ൻ എ​​ക്സ്പെ​​ൻ​​ഡി​​ച്ച​​ർ ഡാ​​റ്റ​​യ്ക്കാ​​യി നി​​ക്ഷേ​​പ​​ക​​ർ ഇ​​പ്പോ​​ൾ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

യു​​എ​​സ് ഫെ​​ഡ് പ​​ലി​​ശ​​നി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത് അ​​മേ​​രി​​ക്ക​​ൻ ആ​​സ്തി​​ക​​ളെ കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​ക്കു​​ക​​യും, ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളി​​ൽ നി​​ന്ന് പ​​ണം പി​​ൻ​​വ​​ലി​​ച്ച് യു​​എ​​സ് വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് മാ​​റ്റാ​​ൻ വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ പ്രേ​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ഇ​​ത് വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പു​​റ​​ത്തേ​​ക്കു​​ള്ള ഒ​​ഴു​​ക്കി​​ന് കാ​​ര​​ണ​​മാ​​കു​​ക​​യും രൂ​​പ​​യു​​ടെ മൂ​​ല്യം ദു​​ർ​​ബ​​ല​​മാ​​ക്കു​​ക​​യും ഇ​​റ​​ക്കു​​മ​​തി ചെ​​ല​​വു​​ക​​ളും പ​​ണ​​പ്പെ​​രു​​പ്പ​​വും വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ക​​ട​​മെ​​ടു​​ക്ക​​ൽ ചെ​​ല​​വു​​ക​​ൾ ഉ​​യ​​ർ​​ത്തു​​ക​​യും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തു​​ക​​യും ചെ​​യ്യും.

വ​​ൻ ന​​ഷ്ടം നേ​​രി​​ട്ട് ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി 63000 പോ​​യി​​ന്‍റ് എ​​ന്ന റി​​ക്കാ​​ർ​​ഡ് നാ​​ഴി​​കക്ക​​ല്ല് പി​​ന്നി​​ട്ട നി​​ഫ്റ്റി ബാ​​ങ്ക് സൂ​​ചി​​ക ഇ​​ന്ന​​ലെ കൂ​​പ്പു​​കു​​ത്തി. വ്യാ​​പാ​​ര​​ത്തി​​ലു​​ട​​നീ​​ളം ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ ക​​ന​​ത്ത വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ നി​​ഫ്റ്റി ബാ​​ങ്ക് സൂ​​ചി​​ക 2000ലേ​​റെ ( 3.17 %) ഇ​​ടി​​ഞ്ഞു. സൂ​​ചി​​ക​​യി​​ലെ 14 ഓ​​ഹ​​രി​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, യൂ​​ണി​​യ​​ൻ ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, ആ​​ക്സി​​സ് ബാ​​ങ്ക്, എ​​സ്ബി​​ഐ, ഫെ​​ഡ​​റ​​ൽ ബാ​​ങ്ക്, ക​​ന​​റ ബാ​​ങ്ക് എ​​ന്നി​​വ​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ഷ്ടം നേ​​രി​​ട്ട​​വ.

പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക്, പ്രൈ​​വ​​റ്റ് ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ യ​​ഥാ​​ക്ര​​മം 3.25 ശ​​ത​​മാ​​ന​​വും 3.19 ശ​​ത​​മാ​​ന​​വും ഇ​​ടി​​ഞ്ഞു.

ഇ​ന്ന് അ​വ​ധി

ഗു​രു നാ​നാ​ക് ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഓ​ഹ​രി​വി​പ​ണി​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്.

Latest News

Corehub Up