Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Business : Tata Sons

ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പു​ന​ർ​നി​യ​മ​നം: ത​​ർ​​ക്കം ബോ​​ർ​​ഡ് റൂ​​മി​​ൽ​​നി​​ന്ന് കോ​​ട​​തി​​യി​​ൽ

മും​​ബൈ: ടാ​​റ്റാ ഗ്രൂ​​പ്പി​​ന്‍റെ ഹോ​​ൾ​​ഡിം​​ഗ് ക​​ന്പ​​നി​​യാ​​യ ടാ​​റ്റാ സ​​ണ്‍​സി​​ൽ 66 ശ​​ത​​മാ​​നം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള ടാ​​റ്റ ട്ര​​സ്റ്റ്സ്, ടാ​​റ്റ സ​​ണ്‍​സ് ചെ​​യ​​ർ​​മാ​​നാ​​യി എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ പു​​ന​​ർ​​നി​​യ​​മി​​ച്ച​​തി​​നെ​​തി​​രേ ബോം​​ബെ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

ടാ​​റ്റ സ​​ണ്‍​സി​​നെ​​തി​​രേ ടാ​​റ്റാ ട്ര​​സ്റ്റ്സ് ബോം​​ബെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ര​​ണ്ട് വ്യ​​ത്യ​​സ്ത ഹ​​ർ​​ജി​​ക​​ൾ ഫ​​യ​​ൽ ചെ​​യ്തു. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ഹ​​ർ​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കും. സ​​ർ ദോ​​റാ​​ബ്ജി ടാ​​റ്റ ട്ര​​സ്റ്റ് (എ​​സ്ഡി​​ടി​​ടി), ആ​​ർ​​ഡി ടാ​​റ്റ ട്ര​​സ്റ്റ് (ആ​​ർ​​ഡി​​ടി​​ടി) എ​​ന്നി​​വ​​യാ​​ണ് ഹ​​ർ​​ജി സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്ന​​ത്.

ടാ​​റ്റാ സ​​ണ്‍​സി​​ന്‍റെ ആ​​ർ​​ട്ടി​​ക്കി​​ൾ​​സ് ഓ​​ഫ് അ​​സോ​​സി​​യേ​​ഷ​​ൻ ലം​​ഘി​​ച്ചു​​കൊ​​ണ്ടാ​​ണ് എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ എ​​ക്സി​​ക്യൂ​​ട്ടി​​വ് ചെ​​യ​​ർ​​മാ​​നാ​​യി പു​​ന​​ർ​​നി​​യ​​മി​​ച്ച​​തെ​​ന്നും പു​​ന​​ർ​​നി​​യ​​മ​​നം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും ട്ര​​സ്റ്റു​​ക​​ൾ വി​​ശേ​​ഷി​​പ്പി​​ച്ചു.

2026 സെ​​പ്റ്റം​​ബ​​ർ 17ന് ​​ടാ​​റ്റ സ​​ണ്‍​സ് ബോ​​ർ​​ഡ് ഭൂ​​രി​​പ​​ക്ഷ വോ​​ട്ടോ​​ടെ, 2027 ഫെ​​ബ്രു​​വ​​രി​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ മൂ​​ന്നാം ഉൗ​​ഴ​​ത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​രു​​ന്നു.

65 കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം

ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ പു​​ന​​ർ​​നി​​യ​​മ​​നം ത​​ങ്ങ​​ളു​​ടെ ഓ​​ഹ​​രി​​മൂ​​ല്യ​​ത്തി​​ൽ ഇ​​ടി​​വു​​ണ്ടാ​​ക്കി​​യെ​​ന്ന് ആ​​രോ​​പി​​ച്ച് എ​​സ്ഡി​​ടി​​ടി, ആ​​ർ​​ഡി​​ടി​​ടി എ​​ന്നി​​വ​​ർ ആ​​കെ 65 കോ​​ടി രൂ​​പ ടാ​​റ്റ സ​​ണ്‍​സി​​ൽ​​നി​​ന്നും ഡ​​യ​​റ​​ക്ട​​ർ​​മാ​​രി​​ൽ​​നി​​ന്നും ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ബോം​​ബെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച വെ​​വ്വേ​​റെ ഹ​​ർ​​ജി​​ക​​ളി​​ൽ എ​​സ്ഡി​​ടി​​ടി 50 കോ​​ടി രൂ​​പ​​യും ആ​​ർ​​ഡി​​ടി​​ടി 15 കോ​​ടി രൂ​​പ​​യു​​മാ​​ണ് ന​​ഷ്ട​​പ​​രി​​ഹാ​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്ത തീ​​യ​​തി മു​​ത​​ൽ തു​​ക ന​​ൽ​​കു​​ക​​യോ ഈ​​ടാ​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​തു​​വ​​രെ ആ​​വ​​ശ്യ​​പ്പെ​​ട്ട തു​​ക​​യ്ക്ക് പ്ര​​തി​​വ​​ർ​​ഷം 18% പ​​ലി​​ശ​​യും ഇ​​രു ട്ര​​സ്റ്റു​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ടാ​​റ്റ സ​​ണ്‍​സി​​നും നോ​​യ​​ൽ ടാ​​റ്റ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള ആ​​റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ​​ക്കു​​മെ​​തി​​രേ​​യാ​​ണ് ഹ​​ർ​​ജി​​ക​​ൾ ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്കുകൂ​​ടി പു​​ന​​ർ​​നി​​യ​​മി​​ച്ചു​​കൊ​​ണ്ടു​​ള്ള സെ​​പ്റ്റം​​ബ​​ർ 17ലെ ​​ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് പ്ര​​മേ​​യ​​ത്തെ​​യാ​​ണ് ഹ​​ർ​​ജി​​ക​​ളി​​ൽ ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത്. ന​​വം​​ബ​​ർ 30ന് ​​ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ ട്ര​​സ്റ്റ് നോ​​മി​​നി​​ക​​ൾ വീ​​ണ്ടും ഭി​​ന്നി​​ച്ചാ​​ൽ, കാ​​സ്റ്റിം​​ഗ് വോ​​ട്ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽനി​​ന്ന് ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ വി​​ല​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ട്ര​​സ്റ്റു​​ക​​ൾ അ​​ടി​​യ​​ന്ത​​ര ആ​​ശ്വാ​​സ​​വും തേ​​ടി​​യി​​ട്ടു​​ണ്ട്.

ടാറ്റ ട്രസ്റ്റുകൾക്ക് നിർണായകം

ഹ​​ർ​​ജി​​ക​​ൾ ആ​​ദ്യം ജ​​സ്റ്റീ​​സ് ആ​​രി​​ഫ് എ​​സ്. ഡോ​​ക്ട​​റു​​ടെ ബെ​​ഞ്ചി​​ലാ​​ണ് പ​​രാ​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ട​​തെ​​ങ്കി​​ലും അ​​ദ്ദേ​​ഹം പിന്മാ​​റി. തു​​ട​​ർ​​ന്ന് ജ​​സ്റ്റീ​​സ് അ​​ഭ​​യ് അ​​ഹൂ​​ജ​​യു​​ടെ ബെ​​ഞ്ചി​​ൽ വീ​​ണ്ടും പ​​രാ​​മ​​ർ​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മ​​ണി​​ക്ക് വാ​​ദം കേ​​ൾ​​ക്കാ​​ൻ നി​​ശ്ച​​യി​​ച്ച​​ത്. മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​ഭി​​ഷേ​​ക് മ​​നു സിം​​ഗ്വി​​യാ​​ണ് ടാ​​റ്റ ട്ര​​സ്റ്റ്സി​​ന് വേ​​ണ്ടി ഹാ​​ജ​​രാ​​കു​​ന്ന​​ത്. ഇ​​തോ​​ടെ ടാ​​റ്റ സ​​ണ്‍​സി​​ലെ ത​​ർ​​ക്കം ബോ​​ർ​​ഡ് റൂ​​മി​​ൽ നി​​ന്ന് കോ​​ട​​തി മു​​റി​​യി​​ലേ​​ക്ക് എ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ബോ​​ർ​​ഡ് തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ബു​​ധ​​നാ​​ഴ്ച എ​​സ്ഡി​​ടി​​ടി​​യും ആ​​ർ​​ഡി​​ടി​​ടി​​യും അ​​നു​​മ​​തി ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് വി​​ഷ​​യം കോ​​ട​​തി​​യി​​ലെ​​ത്തി​​യ​​ത്. പു​​ന​​ർ​​നി​​യ​​മ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​തി​​ൽ​​നി​​ന്നും ആ​​ർ​​ട്ടി​​ക്കി​​ൾ​​സ് ഓ​​ഫ് അ​​സോ​​സി​​യേ​​ഷ​​ൻ അ​​നു​​ശാ​​സി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള അ​​നു​​കൂ​​ല വോ​​ട്ടി​​ല്ലാ​​തെ പ്ര​​മേ​​യ​​ങ്ങ​​ൾ പാ​​സാ​​ക്കു​​ന്ന​​തി​​ൽ നി​​ന്നും ടാ​​റ്റാ സ​​ണ്‍​സി​​നെ വി​​ല​​ക്ക​​ണ​​മെ​​ന്നും ട്ര​​സ്റ്റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടും. ഇ​​തു​​പ്ര​​കാ​​രം, ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡി​​ലെ ടാ​​റ്റാ ട്ര​​സ്റ്റ്സ് നോ​​മി​​നേ​​റ്റ​​ഡ് അം​​ഗ​​ങ്ങ​​ൾ ഒ​​രേ നി​​ല​​പാ​​ടി​​ലാ​​യി​​രി​​ക്ക​​ണം വോ​​ട്ട് ചെ​​യ്യേ​​ണ്ട​​ത്.

ക​​ഴി​​ഞ്ഞ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ നോ​​മി​​നേ​​റ്റ​​ഡ് അം​​ഗ​​മാ​​യ നോ​​യ​​ൽ ടാ​​റ്റ പ്ര​​മേ​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ വോ​​ട്ട് ചെ​​യ്ത​​പ്പോ​​ൾ, മ​​റ്റൊ​​രു നോ​​മി​​നേ​​റ്റ​​ഡ് അം​​ഗ​​മാ​​യ വേ​​ണു ശ്രീ​​നി​​വാ​​സ​​ൻ അ​​നു​​കൂ​​ല​​മാ​​യാ​​ണ് വോ​​ട്ട് ചെ​​യ്ത​​ത്. ഇ​​ത് തീ​​രു​​മാ​​ന​​ത്തെ അ​​സാ​​ധു​​വാ​​ക്കു​​ന്നു​​വെ​​ന്നാ​​ണ് ട്ര​​സ്റ്റി​​ന്‍റെ നി​​ല​​പാ​​ട്.

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ടാ​​റ്റ സ​​ണ്‍​സ് ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ ലി​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കുക​​യാ​​ണെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ഇ​​തി​​നെ ട്ര​​സ്റ്റു​​ക​​ൾ എ​​തി​​ർ​​ക്കു​​ന്നു​​ണ്ട്.
30നു ​​പു​​ന​​ർ​​നി​​ശ്ച​​യി​​ച്ച ടാ​​റ്റ സ​​ണ്‍​സ് ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് ഈ ​​പു​​തി​​യ ത​​ർ​​ക്ക​​ങ്ങ​​ൾ ഉ​​ട​​ലെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. ടാ​​റ്റ സ​​ണ്‍​സി​​ന്‍റെ ലി​​സ്റ്റിം​​ഗാ​​ണ് ഈ ​​യോ​​ഗ​​ത്തി​​ലെ പ്ര​​ധാ​​ന അ​​ജ​​ണ്ട.

Latest News

Corehub Up