തമിഴ്നാട്ടിലെ കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡിൽ ബിസിനസ് ഡെവലപ്മെന്റ് അസോഷ്യേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഒാൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കരാർ നിയമനമാണ്.
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം. അപേക്ഷകർക്ക് ഇംഗ്ലീഷിൽ പ്രവർത്തനപരിചയമുണ്ടായിരിക്കണം. ടൂവീലർ ലൈസൻസും സ്വന്തമായി ടൂവീലറും ഉണ്ടായിരിക്കണം. ബിഎഫ്എസ്ഐ പ്രൊഡക്റ്റുകളുടെ സെയിൽസിൽ കുറഞ്ഞത് ഒരു വർഷം ജോലി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായം: 21 നും 28 നും മധ്യേ. 2019 മേയ് 31 അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും.
തെരഞ്ഞെടുപ്പ്: ഇന്റർവ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. www.kvb.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.