നാഗ്പൂരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ 99 സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകളുണ്ട്. 17 വരെ അപേക്ഷിക്കാം.
കുറഞ്ഞ യോഗ്യത: പ്ലസ്ടു ജയം. എ ഗ്രേഡ് നഴ്സിംഗ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ്(ത്രിവത്സര കോഴ്സ്).
പ്രായം: 18-30 വയസ്. 2019 ജൂൺ 27 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.
സ്റ്റെെപ്പൻഡ്: 31852.56 രൂപ+ മറ്റ് ആനുകൂല്യങ്ങളും.
വിശദവിവരങ്ങൾക്ക്: www.westerncoal.in