ശ്രീരാമചന്ദ്രയില്‍ എംഎസ്‌സി
ശ്രീരാ​മ​ച​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കേ​പ് ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ര​ണ്ടു നൂ​ത​ന മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​യോ​കൈ​ന​റ്റി​ക്സ്, ബ​യോ​മെ​ക്കാ​നി​ക്സ് എം​എ​സ്‌​സി കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. ര​ണ്ടു വ​ർ​ഷ മു​ഴു​വ​ൻ സ​മ​യ കോ​ഴ്സു​ക​ളാ​ണ്. ആ​കെ 15 സീ​റ്റു​ക​ൾ വീ​തം. പ്ര​തി​വ​ർ​ഷം 7.5 ല​ക്ഷം രൂ​പ​യാ​ണ് ഫീ​സ്. 22ന​കം അ​പേ​ക്ഷി​ക്ക​ണം. 31ന് ​നടത്തു​ന്ന ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.1000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്.

ബ​യോ​കൈ​ന​റ്റി​ക്സ്: കാ​യി​കാ​ഭ്യാ​സം, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര കാ​ഴ്ച​പ്പാ​ട് ന​ൽ​കാ​ൻ ഉ​ത​കു​ന്ന​താ​ണു കോ​ഴ്സ്. ഹെ​ൽ​ത്ത്, വെ​ൽ​നെ​സ്, സ്പോ​ർ​ട്സ്, എ​ക്സ​ർ​സൈ​സ് എ​ന്നീ രം​ഗ​ങ്ങ​ളി​ൽ തൊ​ഴി​ൽ അ​വ​സ​രം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണു കോ​ഴ്സ്. ബ​യോ കൈ​ന​റ്റി​ക്സ്റ്റ്, സ്ട്രെം​ഗ്ത് ആ​ൻ​ഡ് ക​ണ്ടീ​ഷ​നിം​ഗ് കോ​ച്ച്, അ​ധ്യാ​പ​ക​ൻ, ഗ​വേ​ഷ​ക​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങാ​നാ​കും. ഹെ​ൽ​ത്ത് സ​യ​ൻ​സ്, സ്പോ​ർ​ട്സ്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ബ​യോ​മെ​ക്കാ​നി​ക്സ്: മ​നു​ഷ്യ​ന്‍റെ ച​ല​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ഴ്സ് കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നും പ​രി​ക്കു​ക​ൾ ഒ​ഴി​വാ​ക്കാ​നും വേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​ക്കും. സ്പോ​ർ​ട്സ് ബ​യോ​മെ​ക്കാ​നി​സ്റ്റ്, പെ​ർ​ഫോ​മ​ൻ​സ് അ​ന​ലി​സ്റ്റ്, സ്പോ​ർ​ട്സ് എ​ക്യു​പ്മെ​ന്‍റ് ഡെ​വ​ല​പ്പ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു. ഹെ​ൽ​ത്ത് സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, സ്പോ​ർ​ട്സ്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. www.sriramachandra.edu.in