പോളി ടെക്നിക് കോളജുകളിൽ ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്ക് മഹീന്ദ്ര ഓൾ ഇന്ത്യാ ടാലന്റ് സ്കോളർഷിപ് നൽകുന്നു. പത്ത് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായി അംഗീകൃത പോളിടെക്നിക് കോളജിൽ അഡ്മിഷൻ ലഭിച്ചവർക്കാണ് കെ.സി.മഹീന്ദ്ര എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്. 550 വിദ്യാർഥികൾക്ക് പ്രതിമാസം പതിനായിരം രൂപ വീതം മൂന്നു വർഷത്തേക്കാണു സ്കോളർഷിപ് നൽകുന്നത്.
വിദ്യാർഥിനികൾ, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്കു മുൻഗണനയുണ്ട്. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് മതിയായ രേഖകൾ സഹിതം ഓഗസ്റ്റ് 22നകം അപേക്ഷിക്കണം. വെബ്സൈറ്റ്: https://www.kcmet.org/what-we-do-Scholarship-Grants.aspx. വിലാസം: കോ-ഓർഡിനേറ്റർ, മഹീന്ദ്രാ ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, 34/ 1128 ബാലകൃഷ്ണ മേനോൻ റോഡ്, എടപ്പള്ളി പിഒ, കൊച്ചി-682024.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഇന്റർവ്യു നടത്തിയാണു യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.