കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് 55/22 ലേക്ക് എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. കേന്ദ്ര/സംസ്ഥാന സർക്കാരിനു കീഴിലുള്ള താത്കാലിക ജീവനക്കാരെയും റെഗുലർ ആർമി/ടെറിട്ടോറിയൽ ആർമിയിലെ ഓഫീസർമാർ ഉൾപ്പെടെയുള്ളവരെയും നേവി, എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതാണ്.
2020 ജൂലൈയിൽ ആരംഭിക്കുന്ന ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിൽ എൻജിനിയർ, ആർമി എഡ്യൂക്കേഷൻ കോർ എന്നീ വിഭാഗങ്ങളിലായി മൊത്തം 189 ഒഴിവുകളാണുള്ളത്. (പുരുഷൻ- 175, സ്ത്രീകൾ-14). അപേക്ഷ ഓണ്‍ലൈനായി മാത്രം സമർപ്പിക്കുക.
യോഗ്യത: എൻജിനിയർ: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
പ്രായം: എൻജിനിയറിംഗ് ബിരുദക്കാർക്ക്: 20-27 വയസ് (1993 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരാകണം). തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റർവ്യൂ മുഖേനയാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യതകൾ: ഉയരം കുറഞ്ഞത്- 157.5 സെ.മീ., ലക്ഷദ്വീപുകാർക്കു രണ്ടു സെ.മീ. ഇളവ് ലഭിക്കും.
കാഴ്ചശക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം ഉൾപ്പെടെ മൈനസ് 3.5ൽ കൂടരുത്.
പരിശീലനം: ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു ഡറാഡൂണിലെ മിലിട്ടറി അക്കാഡമിയിൽ ഒരു വർഷം പരിശീലനമുണ്ടാകും. പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്. ഓണ്‍ലൈൻ അപേക്ഷ അയയ്ക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 28.