മിനിരത്ന പദവിയിലുള്ള പൊതുമേഖലാ കന്പനിയായ സെൻട്രൽ കോൾഫീൽഡ്സിൽ മൈനിംഗ് സിർദാർ, ഇലക്ട്രീഷൻ (നോൺ എക്സിക്യൂട്ടീവ്/ടെക്നീഷൻ) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
മൈനിംഗ് സിർദാർ
യോഗ്യത- ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച മൈനിംഗ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനിംഗ് ആൻഡ് മൈനിംഗ് സർവേയിംഗിൽ ഡിപ്ലോമയും ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച ഓവർമാൻ കോന്പിറ്റൻസി സർട്ടിഫിക്കറ്റും. അപേക്ഷകർ ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവ നേടിയിരിക്കണം.
ഇലക്ട്രീഷൻ (നോൺ എക്സിക്യൂട്ടീവ്/ടെക്നീഷൻ)
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
അപേക്ഷാ ഫീസ്- 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാർ ഫീസ്അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ടവിധം- www.centralcoalfield.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് അപേക്ഷിക്കാം. മെട്രിക്കുലേഷന്റെയും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തഹസിൽദാറിൽ കുറയാത്ത റവന്യു ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്ക്കൊപ്പം വയ്ക്കണം.