മാനവികതയുടെ സംഗമം
മാ​ന​വീ​ക​ത​യു​ടെ​യും സാ​മൂ​ഹ്യ ശാ​സ്ത്ര​ത്തി​ന്‍റെ​യും പാ​ഠഭ​ാഗ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ച് ഗാ​ന്ധി​ന​ഗ​ർ ഐ​ഐ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​പൂ​ർ​വ കോ​ഴ്സാ​ണ് സൊ​സൈ​റ്റി ആ​ൻ​ഡ് ക​ൾ​ച്ച​റിൽ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം. ബി​രു​ദ​ത​ല​ത്തി​ൽ ഏ​തു വി​ഷ​യം പ​ഠി​ച്ചു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും സാ​ഹി​ത്യം, സാ​മൂ​ഹ്യ ശാ​സ്ത്രം, ന​ര​വം​ശ ശാ​സ്ത്രം, രാ​ഷ്ട്രതന്ത്രം, ച​രി​ത്രം എ​ന്നി​വ​യി​ൽ അ​ടി​ത്ത​റ​യി​ട്ട് ഹ്യു​മാ​നി​റ്റീ​സി​ലും സോ​ഷ്യ​ൽ സ​യ​ൻ​സി​ലും ആ​ഴ​ത്തി​ൽ വേ​രു​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് കോ​ഴ്സ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചു​റ്റു​മു​ള്ള സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ മറികടക്കാ​നാ​കൂ എ​ന്ന ബോ​ധ്യ​മാ​ണ് ര​ണ്ടു വ​ർ​ഷ​ത്തെ ഈ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ കാ​ത​ൽ.

ഒ​രു വി​ഷ​യ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കാ​തെ സ്വത്വം, ജ​നാ​ധി​പ​ത്യം, പാ​ര​ന്പ​ര്യം, ആ​ധു​നി​ക​ത തു​ട​ങ്ങി​യ​വ​യി​ൽ അ​റി​വു നേ​ടാ​ൻ സഹായിക്കുന്ന രീതിയിലുള്ള വി​ഷ​യാ​ന്ത​ര പ​ഠ​നമാണ് ഇതൊരു വേറിട്ട അനുഭവമാക്കുന്നത്. അ​താ​യ​ത് ഒ​രു വി​ഷ​യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തോ​ടൊ​പ്പം പ​ഠ​ന​ത്തി​ലെ ഈ ​ബ​ഹു​സ്വ​ര​ത ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഊ​ട്ടി​ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​വും വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കും. കോ​ഴ്സ് വ​ർ​ക്കി​നും റി​സ​ർ​ച്ച് പ്രൊ​ജ​ക്ടി​നും ഏറെ പ്രാ​ധാ​ന്യമാണു കരിക്കുലത്തിന്‍റെ കാതൽ.

അ​വ​സ​ര​ങ്ങ​ൾ

സൊ​സൈ​റ്റി ആ​ൻ​ഡ് ക​ൾ​ച്ച​റി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ടി​യാ​ൽ ഗ​വേ​ഷ​ണം ഒ​രു ത​പ​സ്യ​യാ​ക്കാം. കോ​ർ​പ​റേ​റ്റ്, ക​ണ്‍​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ മി​ക​ച്ച തൊ​ഴി​ൽ നേ​ടാം. അ​തു​മ​ല്ലെ​ങ്കി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളിലും അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തും. കൂ​ടാ​തെ അ​ധ്യാ​പ​ന​ത്തി​ലും തി​ള​ങ്ങാം. നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​നു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സൊ​സൈ​റ്റി ആ​ൻ​ഡ് ക​ൾ​ച്ച​ർ എം​എ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാൽ സാഹിത്യം, സോഷ്യോളജി, അന്ത്രപ്പോളജി, ഹിസ്റ്ററി എന്നിവയിൽ നെറ്റ് എഴുതാം.

അ​ഡ്മി​ഷ​ൻ

ജ​നു​വ​രി 115 ന​കം അ​പേ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ഫെ​ബ്രു​വ​രി 22,23 തീ​യ​തി​ക​ളി​ൽ ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കും. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 5000 രൂ​പ സ്റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കും. കൂ​ടാ​തെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു​ള്ള ചെ​ല​വി​ലേ​ക്കാ​യി പ്ര​തി​വ​ർ​ഷം 60,000 രൂ​പ ട്രാ​വ​ൽ സ്കോ​ള​ർ​ഷി​പ്പും ല​ഭി​ക്കും. നാ​ലു സെ​മ​സ്റ്റ​റു​ള്ള ര​ണ്ടു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. വെ​ബ്സൈ​റ്റ്: https://admissions.iitgn.ac.in/loginindex.php.

കൊ​ഗ്നി​റ്റീ​വ് സ​യ​ൻ​സി​ൽ എം​എ​സ്‌​സി

ഗാ​ന്ധി​ന​ഗ​ർ ഐ​ഐ​ടി അ​പൂ​ർ​വ​വും വ്യ​ത്യ​സ്ത​വു​മാ​യ മറ്റൊരു കോഴ്സാണ് കൊ​ഗ്നി​റ്റീ​വ് സ​യ​ൻ​സി​ൽ എം​എ​സ്‌​സി. മ​ന​സി​ന്‍റെ​യും മാ​ന​സി​ക വ്യാ​പാ​ര​ങ്ങ​ളു​ടെ​യും ശാ​സ്ത്രീ​യ പ​ഠ​ന ശാ​ഖ​യാ​ണ് കൊ​ഗ്നി​റ്റീ​വ് സ​യ​ൻ​സ്്.ജ​നു​വ​രി 25 ന​കം അ​പേ​ക്ഷി​ക്ക​ണം.