തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു
Thursday, September 18, 2025 11:31 PM IST
ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കർ (46) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ രാത്രി 8.30ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് റോബോ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശങ്കര്‍ ശ്രദ്ധ നേടിയത്. മാരി, വീരം, വിശ്വാസം, പുലി, കോബ്ര തുടങ്ങിയ സിനമികളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.