തമിഴ്നാട്ടിലെ കടലൂരിൽ പ്രവർത്തിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 274 ഒഴിവ്. ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ 259 അവസരം. ഓണ്‍ലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി- 259
മെക്കാനിക്കൽ- 125, ഇലക്ട്രിക്കൽ (ഇഇഇ)- 65, ഇലക്ട്രിക്കൽ (ഇസിഇ)- പത്ത്, സിവിൽ- അഞ്ച്, കണ്ട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ- 15, കംപ്യൂട്ടർ-അഞ്ച്, ജിയോളജി- അഞ്ച്, ഫിനാൻസ്-14, ഹ്യൂമൻ റിസോഴ്സ്- പത്ത്, അസിസ്റ്റന്റ് മാനേജർ- 15.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.nlcindia.com കാണുക.
അപേക്ഷാ ഫീസ്: 854 രൂപ.
പ്രായം: 30 വയസ്. എസ്്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഏഴ്. ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി വിഭാഗത്തിൽ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 17.