കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ്
ഇ​​ന്ത്യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​ന്നു. ജ​​ന​​റ​​ൽ ​​ഡ്യൂ​​ട്ടി ഓ​​ഫീ​​സ​​ർ, പൈ​​ല​​റ്റ്, എ​​ൻ​​ജി​​നി​​യ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം. അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് റാ​​ങ്കി​​ലു​​ള്ള ഗ്രൂ​​പ്പ് എ ​​ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ലാ​​യി​​രി​​ക്കും നി​​യ​​മ​​നം. ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. വി​ജ്ഞാ​പ​നം വൈ​കാ​തെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

1. ജ​​ന​​റ​​ൽ​​ഡ്യൂ​​ട്ടി - ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി വി​​ഷ​​യ​​ങ്ങ​​ളി​​ൽ 60 ശ​​ത​​മാ​​നം​​മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം.
2. ജ​​ന​​റ​​ൽ​​ഡ്യൂ​​ട്ടി- പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ർ/ ഒ​​ബ്സേ​​ർ​​വ​​ർ- ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി എ​​ന്നി​​വ​​യി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു.

3. ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ച്- (മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രി​​ൽ)-​​നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ/ മെ​​ക്കാ​​നി​​ക്ക​​ൽ/ മ​​റൈ​​ൻ/ ഓ​​ട്ടോ​​മോ​​ട്ടീ​​വ്/ മെ​​ക്കാ​​ട്രോ​​ണി​​ക്സ്/ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ/ പ്രൊ​​ഡ​​ക്ഷ​​ൻ/ മെ​​റ്റ​​ല​​ർ​​ജി/ ഡി​​സൈ​​ൻ/ ഇ​​ല​​ക്‌​ട്രി​ക്ക​ൽ/ ഇ​​ല​​ക്‌​ട്രോ​ണി​​ക്സ്/ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ/ ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ണ്‍​ട്രോ​​ൾ/ ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ പ​​വ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ പ​​വ​​ർ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ബ്രാ​​ഞ്ചു​​ക​​ളി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​ഇ/​​ബി​​ടെ​​ക് ബി​​രു​​ദം.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം- www.joincoastguard.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂടെ ഓ ൺലൈനായി അപേക്ഷിക്കുക.