പൊതുമേഖലാ ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഡബ്ല്യൂഇ സ്പെഷല്‍-X) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 24. ഇരുപതു ബാങ്കുകളിലായി 647 തസ്തികകളിലാണ് അവസരം.
www.ibps.in എന്ന വെബ്സൈറ്റില്‍നിന്ന് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, വിസ/മാസ്റ്റര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്. ഓഫ്ലൈനായും ഫീസടയ്ക്കാം.കൂടുതൽ വിവരങ്ങൾ ക്ക് www.ibps.in സന്ദർശി ക്കുക.