ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ആർട്ടിഫൈസർ അപ്രന്റീസ്, സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് തസ്തികകളിൽ 2021 ഓഗസ്റ്റ് ബാച്ചിലേക്കാണ് അവസരം. 2,500 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
ആർട്ടിഫൈസർ അപ്രന്റീസ്: 500 ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു. പ്ലസ്ടുവിൽ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം.
പ്രായം: 17- 20 വയസ്. അപേക്ഷകർ 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലൈ 31നും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
സീനിയർ സെക്കൻഡറി
റിക്രൂട്ട്മെന്റ്: 2,000 ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു. പ്ലസ്ടുവിൽ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം.
പ്രായം: അപേക്ഷകർ 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലൈ 31നും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: ww w.joinindiannavy.nic.in.