കേരള പബ്ളിക് സർവീസ് കമ്മീഷൻ 91 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 തസ്തികയിൽ ജനറൽ റിക്രൂട്ട്മെന്റും രണ്ട് വീതം തസ്തികയിൽ പട്ടിക വിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റും 56 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനവുമാണ്.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 21 അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ നഴ്സിംഗ് ട്യൂട്ടർ, ജിഎസ്ടി വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിൽ 83 അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി ജൂൺ രണ്ട് രാത്രി 12 വരെ. വെബ്സൈറ്റ്: www.keralapsc .gov.in