നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ 162 മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി വിഭാഗത്തിലാണ് ഒഴിവ്. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 155 ഒഴിവുണ്ട്.
അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസസ്)- രണ്ട്
യോഗ്യത: ആർമി/നേവി/എയർഫോഴ്സ് ഒാഫീസറായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണം.
പ്രായം: 25- 40 വയസ്.
അസിസ്റ്റന്റ് മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിംഗ് സർവീസ്)- 148
ജനറൽ- 74
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം/എംബിഎ/പിജിഡിഎം അല്ലെങ്കിൽ സിഎ/സിഎസ്/ഐസിഡബ്ല്യുഎ അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള പിഎച്ച്ഡി.
അഗ്രിക്കൾച്ചർ- 13, അഗ്രിക്കൾച്ചർ എൻജിനിയർ- മൂന്ന്, അനിമൽ ഹസ്ബൻഡറി- നാല്, ഫിഷറീസ്- ആറ്, ഫോറസ്ട്രി- ആറ്, ഫോറസ്ട്രി- രണ്ട്, പ്ലാന്റേഷൻ/ഹോട്ടികൾച്ചർ- ആറ്, വാട്ടർ റിസേഴ്സസ്- രണ്ട്, ഫിനാൻസ്- 21, കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി- 15, അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ)-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.
പ്രായം: 21- 30 വയസ്.
മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിംഗ് സർവീസ്): ഏഴ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 32.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.nabard. org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഏഴ്.