നിയമ പഠനരംഗത്തെ അവസരങ്ങൾ
അ​വ​സ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മ​റ്റേ​തൊ​രു പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സി​നും പു​റ​കി​ല​ല്ല നി​യ​മ രം​ഗം. ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി, ലീ​ഗ​ൽ റി​സ​ർ​ച്ച്, സൈ​ബ​ർ ലോ, ​കോ​ർ​പ​റേ​റ്റ് അ​ഡ്വൈ​സ​റി, ജു​ഡീ​ഷ​റി, ടാ​ക് സേ​ഷേ​ൻ, ലീ​ഗ​ൽ ജേ​ണ​ലി​സം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​യ​മ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ളു​ണ്ട്. അ​ഭി​ഭാ​ഷ​ക​നാ​വു​ക മാ​ത്ര​മ​ല്ല ക​ൺ​സ​ട്ട​ൻ​സി, ഗ​വേ​ഷ​ണം, അ​ധ്യാ​പ​നം എ​ന്നി​ങ്ങ​നെ നി​യ​മ ബി​രു​ദ​ധാ​രി​യു​ടെ മു​മ്പി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​ണ്ട് .

പ്ല​സ് ടു​വി​നു ശേ​ഷ​മു​ള്ള അ​ഞ്ചു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ൾ, ഡി​ഗ്രി​ക്കു ശേ​ഷം ചേ​രാ​വു​ന്ന ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ൾ എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം നി​യ​മ പ്രോ​ഗ്രാ​മു​ക​ളു​ണ്ട്. ത്രി​വ​ത്സ​ര കോ​ഴ്സു​ക​ളെ അ​പേ​ക്ഷി​ച്ച് പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ൾ​ക്കാ​ണ് ഇ​ന്ന് പ്രി​യം.NLSIU ബം​ഗ​ളൂ​രു, NALSAR ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി രാ​ജ്യ​ത്തെ 23 ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ളാ​ണു​ള്ള​ത്. National Law University (NLU ) ഡ​ൽ​ഹി യൊ​ഴി​ച്ചു​ള്ള എ​ല്ലാ ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ്ര​വേ​ശ​നം Common Law Admission Test (CLAT )വ​ഴി​യാ​ണ് . All India Law Entrance Test ( AlLET ) വ​ഴി​യാ​ണ് NLU വി​ലെ പ്ര​വേ​ശ​നം.

സിം​ബ​യോ​സി​സ് ലോ ​സ്ക്കൂ​ൾ, ജി​ൻ​ഡാ​ൽ ലോ ​സ്കൂ​ൾ , NMIMS School of Law , Govt Law College Mumbai, ILS Pune, Nirma Institute of Law, BHU Law School, Christ University Law School എ​ന്നി​വ​യാ​ണ് രാ​ജ്യ​ത്തെ മ​റ്റ് മി​ക​ച്ച നി​യ​മ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ . ഓ​രോ സ്ഥാ​പ​ന​ത്തി​നും പ്ര​ത്യേ​കം പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​മു​ണ്ട്. ഐ​ഐ​എം റോ​ത്ത​ക്ക് ഈ ​വ​ർ​ഷം മു​ത​ൽ പ​ഞ്ച​വ​ത്സ​ര LLB പ്രോ​ഗ്രാം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നം CLAT വ​ഴി​യാ​ണ്.

CLAT ആ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​യ​മ പ്ര​വേ​ശ​ന പ​രീ​ക്ഷ .2021ൽ 75,183 ​പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് പേ​ക്ഷി​ച്ച​ത്. LLB കോ​ഴ്സി​നു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ പൊ​തു​വെ GK, Verbal Ability, Logical Reasoning, Elementary Mathematics, Legal Reasoning എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. CUSAT ഉ​ൾ​പ്പ​ടെ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ലും മ​റ്റ് നി​ര​വ​ധി കോ​ളേ​ജു​ക​ളി​ലും പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ളും ത്രി​വ​ത്സ​ര കോ​ഴ്സു​ക​ളു​മു​ണ്ട്.

അ​ലി​ഗ​ഡ് മു​സ്‌​ലീം യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ലി​ഗ​ഡ് കാ​മ്പ​സി​ലും മ​ല​പ്പു​റം കാ​മ്പ​സി​ലും ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ ഡ​ൽ​ഹി​യി​ലും പ​ഞ്ച​വ​ത്സ​ര നി​യ​മ കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.

JMI, AMU,BHU എ​ന്നീ മൂ​ന്ന് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​വ പ്ര​ത്യേ​കം ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ വ​ഴി​യാ​ണ്.

കേ​ര​ള​ത്തി​ൽ

കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും (പ്ര​വേ​ശ​നം CUSAT CAT വ​ഴി) തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജു​ക​ളി​ലും പ​ഞ്ച​വ​ത്സ​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളും ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്സു​ക​ളും ന​ട​ത്തി വ​രു​ന്നു. നി​ര​വ​ധി സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലും ത്രി​വ​ത്സ​ര / പ​ഞ്ച​വ​ത്സ​ര നി​യ​മ കോ​ഴ്സു​ക​ളു​ണ്ട്. സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ ന​ട​ത്തു​ന്ന KLEE (Kerala Law Entrance Examination) വ​ഴി​യാ​ണ് ഈ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ന​ട​ത്തു​ന്ന LLB കോ​ഴ്സു​ക​ൾ​ക്ക് പ്ര​ത്യേ​കം എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളു​ണ്ട്.

നി​യ​മ കോ​ഴ്സി​ന് ചേ​രാ​ൻ പ്രാ​യ​പ​രി​ധി​യി​ല്ല. ഏ​ത് സ്ട്രീം ​പ​ഠി​ച്ച​വ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കു​ക​യും ചെ​യ്യും. ശ​രി​യാം​വ​ണ്ണം ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് നി​യ​മ പ​ഠ​നം ഒ​രു കി​ട്ടാ​ക്ക​നി​യ​ല്ല. ഉ​യ​ർ​ന്ന റാ​ങ്കു​ള്ള​വ​ർ​ക്കേ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യൂ . അ​തി​ന് തീ​വ്ര​മാ​യ പ​രി​ശീ​ല​ന​വും വേ​ണം.

NLSUI പോ​ലു​ള്ള ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും LLB പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച കാ​മ്പ​സ് പ്ലേ​യ്സ്മെ​ന്‍റ് സാ​ധ്യ​ത​ക​ളു​ണ്ട്.

Amar chand Mangaldas, Khaitan and Co,
AZB and partners, Trilegal,J Sagar Associates,
Luthra and Luthra, തു​ട​ങ്ങി​യ പ്ര​ശ​സ്ത നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​കാ​മ്പ​സു​ക​ളി​ൽ റി​ക്രൂ​ട്ട്മെ​ന്‍റി​നെ​ത്തു​ന്നു. പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ​യി​ലു​മ​ധി​ക​മാ​ണ് പ്രാ​രം​ഭ ശ​മ്പ​ളം.

ത്രി​വ​ത്സ​ര LLB കോ​ഴ്സു​ക​ളി​ൽ Delhi University, BHU, GLC Mumbai, ILS Pune,National Law University, Jindal Law School എ​ന്നി​വ ന​ട​ത്തു​ന്ന LLB പ്രോ​ഗ്രാ​മു​ക​ൾ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്നു. IIT ഖൊ​ര​ഖ്‌​പൂ​രി​ൽ ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ് സ്പെ​ഷ​ലൈ​സേ​ഷ​നോ​ടു കൂ​ടെ​യു​ള്ള ത്രി​വ​ത്സ​ര LLB കോ​ഴ്സ് ന​ട​ത്തി വ​രു​ന്നു.

B.Tech കാ​ർ​ക്കും MSc/ M. Pharm/ MBA ബി​രു​ദ​ധാ​രി​ക​ൾ​ക്കും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.
LLB പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ത്തി​ന് (LLM) ശ്ര​മി​ക്കാം. മാ​സ്റ്റേ​ഴ്സ് ത​ല​ത്തി​ൽ സി​വി​ൽ ലോ, ​ടാ​ക്സ് ലോ, ​ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ ന​ട​ത്താം.

Corporate Governance, Cyber Law, Public Policy, Medical Law and Ethics എ​ന്നി​ങ്ങ​നെ
അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലും നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ കോ​ഴ്സു​ക​ൾ ല​ഭ്യ​മാ​ണ്. ഐ ​ഐ​ഐ​ടി അ​ല​ഹ​ബാ​ദി​ലെ MS സൈ​ബ​ർ​ലോ & ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി സ​വി​ശേ​ഷ​മാ​യ മ​റ്റൊ​രു പ്രോ​ഗ്രാ​മാ​ണ്.

റി​ട്ട​യ​ർ​മെ​ന്‍റ് ആ​വ​ശ്യ​മി​ല്ലാ​ത്ത തൊ​ഴി​ലാ​ണ് വ​ക്കീ​ലി​ന്‍റേ​ത്. ബാ​ർ​കൗ​ൺ​സി​ലി​ൽ എ​ൻ​റോ​ൾ ചെ​യ്ത അ​ഭി​ഭാ​ഷ​ക​ന് സു​പ്രീം കോ​ട​തി​യി​ലോ ഹൈ​ക്കോ​ട​തി​യി​ലോ കീ​ഴ്കോ​ട​തി​ക​ളി​ലോ പ്രാ​ക്ടീ​സ് ചെ​യ്യാം. എ​ൽ​എ​ൽ​ബി​ക്കു ശേ​ഷം എ​ഴു​ത്തു​പ​രീ​ക്ഷ വ​ഴി നേ​രി​ട്ട് ജ​ഡ്ജ് നി​യ​മ​നം നേ​ടാം. അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ ക​ഴി​വു തെ​ളി​യി​ച്ച​വ​രെ നേ​രി​ട്ട് ഹൈ​ക്കോ​ട​തി ജ​ഡ്ജ് പ​ദ​വി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യും.

വി​വി​ധ കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ പ​ദ​വി, ബാ​ങ്ക് സ്പെ​ഷ്യ​ലി​സ്റ്റ് ഓ​ഫീ​സ​ർ (Law) എ​ന്നി​വ​യെ​ല്ലാം മി​ക​ച്ച തൊ​ഴി​ൽ സാ​ധ്യ​ത​ക​ളാ​ണ്. നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ശ്ര​മി​ക്കാ​വു​ന്ന മ​റ്റൊ​രു മേ​ഖ​ല​യാ​ണ് സി​വി​ൽ സ​ർ​വീ​സ​സ്. എ​ൽ​എ​ൽ​ബി പ​ഠ​ന​ത്തി​നു ശേ​ഷം എ​ൽ​എ​ൽ​എം പൂ​ർ​ത്തി​യാ​ക്കി കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​വാ​നും അ​വ​സ​ര​മു​ണ്ട്. വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

Adwise Career Consulting, Thrissur
Ph: 9400 610 478