ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സുമാരുടെ (നഴ്സിംഗ് ഓഫീസര്‍) 162 താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബര്‍ 27 വരെ അപേക്ഷിക്കാം.
യോഗ്യത: ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഡിപ്ലോമ/ ബിഎസ്സി നഴ്സിംഗ്, സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ നഴ്സ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷന്, ഐസിടി സ്കില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം. (കംപ്യൂട്ടര്‍ സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബിരുദം/ പിജി ഉള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ബാധകമല്ല.)
പ്രായം: 18- 37. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ഫീസ്: 1000 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 500 രൂപ. വിമുക്തഭടന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. ബാങ്ക് ചെലാന്‍ മുഖേന അടയ്ക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://gmch.gov.in സന്ദര്‍ശിക്കുക.