കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എസ്എസ്സി (ടെക്)62 ൽ പുരുഷന്മാർക്ക് 175 ഉം എസ്എസ്സിഡബ്ല്യു (ടെക്) 33 ൽ 19 ഉം സൈനികരുടെ വിധവകൾക്കുള്ള രണ്ട് ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
ആകെ 196 ഒഴിവുകളാണ് ഉള്ളത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ കോഴ്സ് ആരംഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
പ്രായം: എൻജിനിയറിംഗ് ബിരുദക്കാർക്ക്: 20-27 വയസ്. 1996 ഏപ്രിൽ രണ്ടിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. വിധവകൾക്കുള്ള കൂടിയ പ്രായപരിധി: 2023 ഏപ്രിൽ ഒന്നിന് 35 വയസ്.
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റർവ്യൂ മുഖേനയാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ്. ശാരീരിക യോഗ്യതകൾ: ഉയരം കുറഞ്ഞത്- 157.5 സെ.മീ., ലക്ഷദ്വീപുകാർക്കു രണ്ടു സെ.മീ. ഇളവ് ലഭിക്കും.
കാഴ്ചശക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം ഉൾപ്പെടെ മൈനസ് 3.5ൽ കൂടരുത്.
പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം ലഭിക്കുക. വിശദവിവരങ്ങൾ www.joinindi anar my.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേ ക്ഷ സ്വീക രിക്കുന്ന അവസാന തീയതി ജൂലൈ 19.