ബച്ചന്‍ കുടുംബത്തിന്‍റെ മരുമകളാകാൻ ഷാരൂഖിന്‍റെ മകള്‍?
Tuesday, January 10, 2023 11:27 AM IST
ഷാരൂഖ് ഖാനു പിന്നാലെ മകൾ സുഹാന ഖാനും സിനിമയിലേക്ക് എത്തുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. വൈകാതെ സുഹാന ഖാനും അഭിനയരംഗത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോയിലൂടെ പോലും സുഹാന ഖാന്‍ വൈറലായി മാറാറുണ്ട്.

സോയ അക്തറിന്‍റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരപുത്രിയെന്നാണ് പുതിയ വിവരം. ശ്രീദേവിയുടെ മകള്‍ ഖുഷി കപുര്‍, ശ്വേത ബച്ചന്‍റെ മകന്‍ അഗസ്ത്യ നന്ദ, ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ എന്നിങ്ങനെ മൂന്ന് താരമക്കളുടെ അരങ്ങേറ്റ ചിത്രമാണെന്നുള്ള പ്രത്യേകയും ചിത്രത്തിനുണ്ട്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.‍ വൈകാതെ സിനിമ തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനിടയിലാണ് പിന്നണിയില്‍ ഒരു പ്രണയകഥ നടക്കുന്നതായിട്ടുള്ള വിവരം വരുന്നത്.

അമിതാഭ് ബച്ചന്‍റെ കുടുംബത്തിലെ ഇളയപുത്രനുമായി സുഹാന പ്രണയത്തിലായതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അമിതാഭ് ബച്ചന്‍റെ മകൾ ശ്വേത ബച്ചന്‍റെ മകൻ അഗസ്ത്യയുടെ പേരിനൊപ്പമാണ് സുഹാനയുടെ പേരും ഇപ്പോൾ പറഞ്ഞ് കേൾക്കുന്നത്. ഇതോടെ ഇരുവരുടെയും പിന്നാലെ കൂടിയിരിക്കുകയാണ് പപ്പരാസികൾ.

സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സുഹാനയും അഗസ്ത്യയും ഡേറ്റിംഗിലാണെന്ന വിവരമെത്തുന്നത്. സെറ്റില്‍നിന്നു പ്രണയത്തിലായ താരങ്ങള്‍ ഒന്നും രഹസ്യമാക്കിവയ്ക്കാന്‍ ശ്രമിച്ചില്ലെന്നും പറയപ്പെടുന്നു. സംസാരവും നടപ്പുമൊക്കെ ഒരുമിച്ചായതോടെ അഭ്യൂഹങ്ങള്‍ കൂടി. എന്ന് കരുതി ഔദ്യോഗികമായി പ്രണയത്തെ ക്കുറിച്ച് പറയാന്‍ താരങ്ങള്‍ തയാറല്ലെന്നാണ് വിവരം. മാത്രമല്ല താരകുടുംബങ്ങള്‍ക്കും ഇതേക്കുറിച്ച് അറിയാമെന്നാണ് വിവരം.

സുഹാനയുമായി അഗസ്ത്യയുടെ അമ്മയായ ശ്വേത ബച്ചന്‍ നല്ല അടുപ്പത്തിലാണ്. മരുമകളായി സുഹാനയെ സ്വീകരിക്കാന്‍ ശ്വേത തയാറാണെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഷാരൂഖ് ഖാന്‍റെ മകള്‍ ബച്ചന്‍ കുടുംബത്തിലെ മരുമകളായി എത്തിയേക്കും.

അടുത്തയിടെ കപൂര്‍ കുടുംബത്തില്‍ നടന്ന ക്രിസ്മസ് വിരുന്നില്‍ സുഹാനയും അഗസ്ത്യയും ഒരുമിച്ച് എത്തിയിരുന്നു. ശ്വേത ബച്ചന്‍, മകള്‍ നവ്യ നവേലി, മകന്‍ അഗസ്ത്യ ഇവരുടെ കൂടെ ഒരേ കാറിലാണ് സുഹാനയും വന്നിറങ്ങിയത്. മാത്രമല്ല അഗസ്ത്യയും സുഹാനയും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് കപ്പിള്‍സിനെ പോലെയാണ് വന്നത്. നവ്യയും ശ്വേതയും വെള്ള നിറം തെരഞ്ഞെടുത്തതും ശ്രദ്ധേയമായി. എന്തായാലും സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.