സകലകലാശാല തീയറ്ററുകളിലേക്ക്
Monday, November 5, 2018 3:23 PM IST
കാ​ന്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള കോമഡി ചിത്രം "സകലകലാശാല' നവംബർ 30ന് തീയറ്ററുകളിൽ എത്തും. വി​നോ​ദ് ഗു​രു​വാ​യൂ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന​ ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് ജ​യ​രാ​ജ് സെ​ഞ്ചു​റി​യും മു​ര​ളി ഗി​ന്ന​സും ചേർന്നാണ്.

നടൻ മണിയൻപിള്ള രാജുവിന്‍റെ മകൻ നി​ര​ഞ്ജ്, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ടി​നി ടോം, ​ഹ​രീ​ഷ് പെ​രു​മ​ണ്ണ, നി​ര്‍മ​ല്‍ പാ​ലാ​ഴി, സു​ഹൈ​ദ് കു​ക്കു, മി​സ്റ്റ​ർ‌ ഇ​ന്ത്യ പ​ട്ടം കി​ട്ടി​യ ആ​ദ്യ മ​ല​യാ​ളി​യാ​യ വി​ഷ്‍​ണു രാ​ജ്, മാ​ന​സ തു​ട​ങ്ങി​ മികച്ച താരനിര ചിത്രത്തിലുണ്ട്.

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ല്‍ സ​യ​ന്‍​സ് ആ​ൻ​ഡ് ആ​ര്‍​ട്‌​സി​ല്‍ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അ​ഭി​ന​യ ക​ള​രിയും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മ​നോ​ജ് പി​ള്ളയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.