മമ്മൂക്ക ഇങ്ങനെ നിൽക്കുന്നതിന് കാരണം ലാലേട്ടൻ; ഇഷ്ടക്കൂടുതലും മോഹൻലാലിനോടെന്ന് തരുൺ മൂർത്തി
Wednesday, May 14, 2025 11:16 AM IST
മോഹൻലാൽ ഇങ്ങനെ നിൽക്കാൻ കാരണം ഇപ്പുറത്ത് മമ്മൂട്ടി ഉള്ളതുകൊണ്ടാണെന്ന് സംവിധായകൻ തരുൺ മൂർത്തി. അങ്ങനെ വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും കുറച്ചുകൂടി ഇഷ്ടക്കൂടുതലുള്ളത് മോഹൻലാലിനോടാണെന്നും തരുൺ പറയുന്നു.
""ലാലേട്ടനെയും മമ്മൂക്കയെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ. എനിക്ക് സിനിമയാണ് വലുത്. സിനിമയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആ സിനിമയിൽ ഇഷ്ടപ്പെടുന്ന ഒരു വലിയ നടൻ അല്ലെങ്കിൽ കുറച്ച് ഇഷ്ടക്കൂടുതലുള്ള വലിയ നടൻ തന്നെയാണ് മോഹൻലാൽ.
ലാലേട്ടൻ ഇങ്ങനെ നിൽക്കാൻ കാരണം ഇപ്പുറത്ത് മമ്മൂക്ക ഉള്ളത് കൊണ്ടാണ്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുതന്നെയാണ് അതിന്റെ സത്യവും.
മമ്മൂക്ക ഇങ്ങനെ നിൽക്കുന്നതിന് കാരണം ലാലേട്ടനാണ്. ലാലേട്ടൻ ഇങ്ങനെ നിൽക്കാൻ കാരണം മമ്മൂക്കയാണ്. അതാണ് സത്യം. നമ്മൾ ബഹുമാനിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തരുൺ മൂർത്തി പറഞ്ഞു.