നടി മോക്ഷ ആലപിച്ച ഗാനം; ഈസ്റ്റ് കോസ്റ്റ് വിജയന്റെ പ്രണയഗാന സമാഹരത്തിലെ നീ എപ്പോഴും
Wednesday, May 14, 2025 1:24 PM IST
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കിയ വീണ്ടും എന്ന പ്രണയഗാന സമാഹരത്തിലെ ഒരു വീഡിയോ ഗാനം റിലീസായി. ഈസ്റ്റ് കോസ്റ്റ് വിജയന് രചിച്ച് രഞ്ജിന് രാജ് സംഗീതം പകർന്ന് പ്രശസ്ത ചലച്ചിത്ര താരം മോക്ഷ ആലപിച്ച ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പോഴും...എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിൽ പ്രിയ താരമായി മാറിയ ബംഗാളിയായ മോക്ഷ ആദ്യമായി പാടുന്ന മലയാള ഗാനമാണിത്.
ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെ സംവിധാനം ചെയ്ത ഈ മ്യൂസിക് ആൽബത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിൽ വിഷ്ണു, സ്വർണ, ശ്രീയ, ബേബി അമർ ധ്യാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിയാസ്,നൗഷാദ്, ഷിനോജ്,സ്മിര,ലുദിയ,ബിൻസി,ഷാനി,അയന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ഈ ഗാനത്തിന്റെ ഛായാഗ്രഹണം രതീഷ് റാം നിർവഹിക്കുന്നു.
എഡിറ്റർ-കണ്ണൻ മോഹൻ,കല-രാജീവ് കോവിലകം,മേക്കപ്പ്-ഉഷ മോൾ, അസോസിയേറ്റ് ഡയറക്ടർ-അനൂപ് ശിവസേവൻ,അസീം കോട്ടൂർ,പ്രൊജക്ട് ഡിസൈനർ-സജിത് കൃഷ്ണ,കളറിസ്റ്റ്-ലിജു പ്രഭാകർ,സ്റ്റിൽസ്-റിജോയ് ജോസി, പരസ്യകല-കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ.എസ്. ദിനേശ്.